കായികം

ഹാപ്പി ബര്‍ത്ത്‌ഡേ വിരാട്! നായകന്റെ ജന്മദിനം ആഘോഷിച്ച് ടീം ഇന്ത്യ 

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിക്ക് ഇന്ന് 29-ാം പിറന്നാള്‍. ടീം അംഗങ്ങള്‍ക്കൊപ്പമാണ് ഇക്കുറി താരത്തിന്റെ ജന്മദിനാഘോഷങ്ങള്‍. ന്യൂസിലന്‍ഡിനെതിരായ മല്‍സരം ജയിച്ച് നായകനെ സന്തോഷിപ്പിക്കാനായില്ലെങ്കിലും കോഹ്ലിയുടെ പിറന്നാള്‍ താരങ്ങളെല്ലാം കൂടെ ഗംഭീരമാക്കി.

പിറന്നാള്‍ കേക്ക് മുറിക്കുന്നതിന്റെയും പിന്നീടുള്ള ആഘോഷങ്ങളുടെയും ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചുകൊണ്ടാണ് ബിസിസിഐ ക്യാപ്റ്റന് ആശംസകള്‍ നേര്‍ന്നത്. സഹകളിക്കാരില്‍ നിന്നും ആരാധകരില്‍ നിന്നും ആശംസാപ്രവാഹമാണ് വിരാടിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 

ഇന്ത്യന്‍ ടീം കോച്ച് രവി ശാസ്ത്രി, മുന്‍ ഇന്ത്യന്‍ താരങ്ങളായ ആകാഷ് ചോപ്ര, മുഹമ്മദ് കെയ്ഫ്, ശ്രീലങ്കന്‍ താരം ആന്‍ജലോ മാത്യൂസ് എന്നിവരും ഷെഫ് വികാസ് ഖന്ന, കപില്‍ ഷര്‍മ, നിതാ അംബാനി തുടങ്ങിയവരും നായകന് ട്വിറ്ററിലൂടെ ആശംസകള്‍ നേര്‍ന്നു. ഇന്ത്യന്‍ ടീം അംഗങ്ങളായ സുരേഷ് റെയ്‌ന, മനോജ് തിവാരി എന്നിവരും വിരാടിന് ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

സഹതാരങ്ങളുടെയും ഫാന്‍സിന്റെയും സ്‌നേഹത്തിന് നന്ദിപറയാന്‍ വിരാടും മറന്നില്ല. ട്വിറ്ററിലൂടെ പിറന്നാള്‍ ചിത്രങ്ങളോടൊപ്പമാണ് താരം കൂട്ടുകാര്‍ക്കും ആരാധകര്‍ന്നും നന്ദിപറഞ്ഞത്.

ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരില്‍ ഒരാളായ വിരാട് 2017ല്‍ മാത്രം നേടിയത് 1460 റണ്ണുകളാണ്. ഇതോടെ ഒരേ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍ നേടുന്ന ക്യാപ്റ്റനായി താരം. കരിയറില്‍ 202 മത്സരങ്ങളില്‍ നിന്നായി 9030 റണ്ണുകള്‍ നേടിയിട്ടുള്ള താരം 55.74 എന്ന ബാറ്റിംഗ് ശരാശരിയുമായി മുന്നേറുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ