കായികം

ക്രിസ്റ്റ്യാനോയ്ക്ക് പകരക്കാരനായി നെയ്മറെ ലക്ഷ്യമിട്ട് റയല്‍; നെയ്മര്‍ വീണ്ടും ട്രാന്‍സ്ഫര്‍ വിപണിയെ ഞെട്ടിക്കും

സമകാലിക മലയാളം ഡെസ്ക്

സ്വപ്‌ന വില കൊടുത്ത് ബാഴ്‌സയില്‍ നിന്നും പറിച്ച് നെയ്മറെ പിഎസ്ജി തങ്ങളുടെ കൂടാരത്തിലെത്തിച്ചതിന്റെ ഞെട്ടല്‍ സീസണിന്റെ തുടക്കം പിന്നിട്ടിട്ടും ആരാധകരെ വിട്ടുപോയിരുന്നില്ല. എന്നാല്‍ നെയ്മര്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ ഇനിയും ഞെട്ടലുകള്‍ ഉണ്ടാക്കും എന്നാണ് സൂചന.

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പകരക്കാരനായി റയല്‍ നെയ്മറെ ടീമിലെത്തിക്കാന്‍ ലക്ഷ്യം വയ്ക്കുന്നതായാണ് ഫുട്‌ബോള്‍ ലോകത്ത് അഭ്യൂഹങ്ങള്‍ പരക്കുന്നത്. സാന്റോസിലുള്ളപ്പോള്‍ നെയ്മറെ റയല്‍ ഉന്നം വെച്ചിരുന്നെങ്കിലും അന്ന് ബാഴ്‌സയിലേക്കുള്ള ബ്രസീലിയന്‍ സ്‌ട്രൈക്കറുടെ പോക്ക് തടയാന്‍ റയലിന് സാധിച്ചില്ല. 

റയല്‍ മാഡ്രിഡ് പ്രസിഡന്റ് ഫ്‌ലോറെന്‍സിയോ പെരസ് നെയ്മറിന്റെ പിതാവിനെ കണ്ടതായും, റയലിലേക്കുള്ള നെയ്മറിന്റെ വരവിന് വഴിയൊരുക്കുന്നതിനായുള്ള ആദ്യ ചുവടുവയ്പ്പുകള്‍ നടത്തിയതായുമാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്