കായികം

സെല്‍ഫി എടുക്കാന്‍ ആരാധകരുടെ ശല്യം; ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇനി ബിസിനസ് ക്ലാസില്‍ പറക്കും

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യയ്ക്കുള്ളില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി ഇനി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പറക്കുക ബിസിനസ് ക്ലാസില്‍. രാജ്യത്തിനകത്ത് നടക്കുന്ന മത്സരങ്ങളില്‍ ഇതുവരെ ഇക്കണോമിക് ക്ലാസിലായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീം യാത്ര ചെയ്തിരുന്നത്. 

യാത്ര ബിസിനസ് ക്ലാസിലേക്ക് മാറ്റണമെന്ന താരങ്ങളുടെ ആവശ്യം ബിസിസിഐ അംഗീകരിക്കുകയായിരുന്നു. ഇക്കണോമിക് ക്ലാസില്‍ യാത്ര ചെയ്യുന്ന സമയത്ത് ആരാധകര്‍ സെല്‍ഫിക്ക് വേണ്ടി വരുന്നതും, ഇക്കണോമിക് ക്ലാസിലെ സീറ്റില്‍ ഇരിക്കുന്നതിനുള്ള ബുദ്ധിമുട്ടും ചില ക്രിക്കറ്റ് താരങ്ങള്‍ ബിസിസിഐക്ക് മുന്നില്‍ ഉന്നയിച്ചിരുന്നു. 

നേരത്തെ ടീം നായകനും പരിശീലകനും മാത്രമായിരുന്നു ബിസിനസ് ക്ലാസില്‍ സഞ്ചരിക്കാന്‍ ബിസിസിഐ അനുവദിച്ചിരുന്നത്. സുപ്രീംകോടതി നിയോഗിച്ച ഭരണസമിതിയാണ് ടിം അംഗങ്ങള്‍ക്ക് മുഴുവന്‍ ബിസിനസ് ക്ലാസില്‍ സഞ്ചരിക്കാന്‍ അനുവാദം നല്‍കാനുള്ള തീരുമാനമെടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം

പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തി, ബാങ്കില്‍ പണവുമായെത്തിയത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയതിനാല്‍: എം എം വര്‍ഗീസ്

വില കൂടിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങണം, ടി വി സീരിയലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മോഷണം; 13 കാരന്‍ പിടിയില്‍

അജിത്തിന് 53ാം പിറന്നാള്‍, സര്‍പ്രൈസ് സമ്മാനവുമായി ശാലിനി