കായികം

എനിക്ക് ഏഴ് ബാലന്‍ ദി ഓര്‍ വേണം, ഏഴ് മക്കളും; ക്രിസ്റ്റിയാനോ പിന്നോട്ടില്ല

സമകാലിക മലയാളം ഡെസ്ക്

നേട്ടങ്ങള്‍ ഓരോന്നായി കയറുമ്പോഴും ഫുട്‌ബോള്‍ ലോകത്ത് കൂടുതല്‍ കൂടുതല്‍ ശക്തനാവുകയാണ് റയല്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ലക്ഷ്യം. ഫിഫ ബെസ്റ്റ് പ്ലേയര്‍ അവാര്‍ഡ് ഈ വര്‍ഷം സ്വീകരിച്ചതിന് പിന്നാലെ ഏഴ് ബാലന്‍ ദി ഓര്‍ നേടുകയാണ് താന്‍ ലക്ഷ്യം വയ്ക്കുന്നതെന്നാണ് ക്രിസ്റ്റ്യാനോ പറയുന്നത്. 

ഏഴ് ബാലന്‍ ദി ഓറും, ഏഴ് മക്കളും, ക്രിസ്റ്റ്യാനോ നിലപാട് വ്യക്തമാക്കുന്നു. തങ്ങളുടെ നാലാമത്തെ കുഞ്ഞിന് കാമുകി ജോര്‍ജിന ജന്മം നല്‍കിയതിന് പിന്നാലെയാണ് ഏഴ് ബാലന്‍ ദി ഓറിനൊപ്പം ഏഴ് മക്കളും വേണമെന്ന് ആഗ്രഹം ക്രിസ്റ്റ്യാനോ വെളിപ്പെടുത്തുന്നത്. 

ബാലന്‍ ദി ഓറിനെ കുറിച്ച് എനിക്ക് ആശങ്കയൊന്നുമില്ല. ഫുട്‌ബോള്‍ മാത്രമല്ല തന്റെ ലോകം. പ്രധാനപ്പെട്ട മറ്റ് കാര്യങ്ങള്‍ ഫുട്‌ബോളിന് പുറത്തുമുണ്ട്. ബാലന്‍ ദി ഓര്‍ ലഭിക്കുമെന്ന ആത്മവിശ്വാസമാണ് തനിക്കുള്ളിലുള്ളത്. അല്ലാതെ അത് ലഭിക്കുമോ ഇല്ലയോ എന്നോര്‍ത്തുള്ള ആശങ്ക അല്ലെന്നും ക്രിസ്റ്റിയാനോ പറയുന്നു. 

പുതിയ സീസണില്‍ ഫോം കണ്ടെത്തന്‍ സാധിക്കാതെ വലയുകയാണെ ക്രിസ്റ്റിയാനോ എന്ന് ഗോള്‍ നില പരിശോധിച്ചാല്‍ വ്യക്തം. കഴിഞ്ഞ ഏഴ് ലാലീഗ മത്സരങ്ങളില്‍ നിന്നും ഒരു ഗോള്‍ മാത്രമാണ് റയല്‍ സ്‌ട്രൈക്കര്‍ക്ക് നേടാനായത്. എന്നാല്‍ ചാമ്പ്യന്‍സ് ലീഗില്‍ നാല് മത്സരങ്ങളില്‍ നിന്നും ആറ് തവണ റോണോ ഗോള്‍വല ചലിപ്പിച്ചു. 

എന്നെക്കുറിച്ചുള്ള മറ്റുള്ളവരുടെ വിലയിരുത്തലുകളോട് ഞാന്‍ യോജിക്കില്ല. നന്നായി കളിക്കുക, ഭേദപ്പെട്ട നിലയില്‍ കളിക്കുക, സ്‌കോര്‍ ചെയ്യാതിരിക്കുക എന്നിവയിലുള്ള വ്യത്യാസം ഇവര്‍ക്ക് അറിയില്ലെന്നും ക്രിസ്റ്റ്യാനോ ചൂണ്ടിക്കാട്ടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം