കായികം

ആത്മസംതൃപ്തി കാണിച്ചിരുന്നാല്‍ പിന്നെ കൊല്ലണം; മാഞ്ചസ്റ്റര്‍ സിറ്റി താരങ്ങള്‍ക്ക് ഗാര്‍ഡിയോളയുടെ മുന്നറിയിപ്പ്‌

സമകാലിക മലയാളം ഡെസ്ക്

വിജയ മുന്നേറ്റത്തിന്റെ പേരില്‍ ആത്മസംതൃപ്തിയടഞ്ഞ് അലംബാവം കാട്ടിയാല്‍ മാഞ്ചസ്റ്റര്‍ സിറ്റി താരങ്ങളെ താന്‍ കൊല്ലുമെന്ന് കോച്ച് പെപ് ഗാര്‍ഡിയോള. പുതിയ സീസണില്‍ കളിച്ച 12 ലീഗ് മത്സരങ്ങളില്‍ 11 കളികളിലും ഗാര്‍ഡിയോളയും സംഘവും ജയിച്ചിരുന്നു. 

ലെയിസ്റ്റര്‍ സിറ്റിക്കെതിരായ എതിരില്ലാത്ത രണ്ട് ഗോളിന്റെ ജയത്തോടെ പ്രീമിയര്‍ ലീഗിലെ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുകയും ചെയ്തു മാഞ്ചസ്റ്റര്‍ സിറ്റി. ഇതിന് പിന്നാലെയാണ് ഗാര്‍ഡിയോളയുടെ പ്രതികരണം. മികച്ച കളി പുറത്തെടുത്തതിന് ശേഷം സ്വയം സംതൃപ്തിയടഞ്ഞ് മറ്റ് കളികളില്‍ അലംഭാവം കാണിക്കാന്‍ അനുവദിക്കില്ലെന്നാണ് ഗാര്‍ഡിയോള താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്.

സീസണില്‍ ഇതുവരെ 40 ഗോളുകള്‍ മാഞ്ചസ്റ്റര്‍ സിറ്റി വലയിലാക്കി കഴിഞ്ഞു. എന്നാല്‍ വഴങ്ങിയതാവട്ടെ ഏഴ് ഗോളുകളും. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനേക്കാള്‍ എട്ട് പോയിന്റ് ലീഡില്‍ പോയിന്റ് പട്ടികയില്‍ മുന്നിലുമാണ് സിറ്റി. 

മോശം കളി താരങ്ങള്‍ പുറത്തെടുത്താന്‍ മറ്റ് ടീമുകള്‍ക്ക് തങ്ങളെ എളുപ്പം തോല്‍പ്പിക്കാന്‍ സാധിക്കും. എന്നാല്‍ ജയിക്കാനുറച്ച് കളിക്കുകയാണ് സിറ്റിയുടെ താരങ്ങളെന്ന് അവരുടെ കളിയില്‍ നിന്നുതന്നെ വ്യകത്മാകുമെന്ന് ഗാര്‍ഡിയോള പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു