കായികം

'ഞാന്‍ വയസായിക്കൊണ്ടിരിക്കുകയല്ലേ ഭാജി'; ഹര്‍ഭജന്‍ സിംഗിന്റെ മകളെ മകനാക്കിക്കൊണ്ട് ട്വീറ്റ് ചെയ്തതിന് ക്ഷമ ചോദിച്ച് ദാദ

സമകാലിക മലയാളം ഡെസ്ക്

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്ക് കഴിഞ്ഞ ദിവസം ചെറിയൊരു അബദ്ധം പിണഞ്ഞു. ഹര്‍ഭജന്‍ സിംഗിന്റെ സുന്ദരിയായ മകളെ കണ്ടപ്പോള്‍ അദ്ദേഹം കരുതി ആണ്‍കുട്ടിയാണെന്ന്. പിന്നെ ഒന്നും നോക്കിയില്ല ഹര്‍ഭജന്‍ പോസ്റ്റ് ചെയ്ത കുടുംബചിത്രത്തിന് താഴെ മകന്‍ സുന്ദരനാണ് എന്ന പറഞ്ഞുകൊണ്ട് ഒരു കമന്റും അദ്ദേഹം നല്‍കി. എന്നാല്‍ പിന്നീട് തെറ്റ് മനസിലാക്കിയപ്പോള്‍ ക്ഷമ ചോദിക്കാനും ദാദ മറന്നില്ല. എന്തായാലും ഇരുവരുടേയും സ്‌നേഹ സംഭാഷണം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. 

ഹര്‍ഭജനും ഭാര്യ ഗീത ബസ്രയും മകള്‍ ഹിനയയും കൂടി സുവര്‍ണ ക്ഷേത്രം സന്ദര്‍ശിച്ചതിന്റെ ചിത്രം ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്തിരുന്നു. ചിത്രം കണ്ട ദാദ മകന്‍ സുന്ദരനാണെന്നും അവന് ഒരു പാട് സ്‌നേഹം നല്‍കണമെന്നും പറഞ്ഞു കൊണ്ട് കമന്റ് ചെയ്തു. അപ്പോള്‍ തന്നെ തനിക്ക് പറ്റിയ തെറ്റ് അദ്ദേഹത്തിന് മനസിലായി. തെറ്റുതിരുത്തിക്കൊണ്ട് മറ്റൊരു പോസ്റ്റ് കൂടി അദ്ദേഹം ഇട്ടു. ടഎന്നോട് ക്ഷമിക്കണം മകള്‍ വളരെ സുന്ദരിയാണ്. ഞാന്‍ വയസായി തുടങ്ങിയില്ലേ ഭാജി' എന്നാണ് ഈ ട്വീറ്റില്‍ പറഞ്ഞിരുന്നത്. 

ദാദയ്ക്ക് പറ്റിയ തെറ്റൊന്നും ഭാജി ശ്രദ്ധിച്ചില്ല. തന്റെ മകള്‍ക്ക് നല്‍കിയ ആശംസയ്ക്ക് നന്ദി ആറിയിച്ചുകൊണ്ട് ഭാജി മറുപടി നല്‍കി. ഒപ്പം ഗാംഗുലിയുടെ മകള്‍ സനയോട് അന്വേഷണം അറിയിക്കാനും മറന്നില്ല. എന്തായാലും ഇരുവരുടേയും സംഭാഷണം ട്വിറ്റര്‍ ഏറ്റെടുത്തു കഴിഞ്ഞു. വയസായി എന്ന ഗാംഗുലിയുടെ വാക്കുകള്‍ ആരാധകരുടെ ഹൃദയത്തിലാണ് കൊണ്ടത്. 'നിങ്ങള്‍ വയസായെന്നോ? എന്തൊരു തമാശയാണ് പറയുന്നത്. മിസ്റ്റര്‍ വേള്‍ഡിനേക്കാളും സുന്ദരനാണ് നിങ്ങള്‍' എന്നാണ് ഒരാളുടെ കമന്റ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ