കായികം

ലഫ്‌നന്റ് കേണല്‍ മഹേന്ദ്ര സിങ് ധോനി കശ്മീരില്‍; വിദ്യാര്‍ഥികള്‍ക്കൊപ്പം ആര്‍മി കുപ്പായത്തില്‍

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ഇന്ത്യന്‍ ടീം ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മുഴുകുമ്പോള്‍ മുന്‍ നായകന്‍ കളിക്കളത്തിന് പുറത്തുള്ള രാജ്യ സേവനത്തിലാണ് ശ്രദ്ധ കൊടുക്കുന്നത്. ആര്‍മി യൂനിഫോമിലേക്ക് മടങ്ങിയ ലഫ്‌നന്റ് കേണല്‍ മഹേന്ദ്ര സിങ് ധോനി കഴിഞ്ഞ ദിവസം ശ്രീനഗറിലെ സ്‌കൂളിലെത്തി വിദ്യാര്‍ഥികള്‍ക്കൊപ്പം ചേര്‍ന്നു. 

പഠനത്തിനൊപ്പം കായിക മത്സരങ്ങള്‍ക്കും പ്രാധാന്യം കൊടുക്കാനായിരുന്നു സംഘര്‍ങ്ങളില്‍ വലയുന്ന കശ്മീരിലെ വിദ്യാര്‍ഥികള്‍ക്ക് ധോനി നല്‍കിയ ഉപദേശം. ശ്രീനഗറിലെ ആര്‍മി പബ്ലിക് സ്‌കൂളിലെത്തി വിദ്യാര്‍ഥികളുമായി ധോനി സംവദിക്കുന്ന ഫോട്ടോകള്‍ ഇന്ത്യന്‍ ആര്‍മിയുടെ ചിനാര്‍ കോര്‍പ്‌സ് ട്വീറ്റ് ചെയ്തു. 

2014 ഡിസംബറില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച ധോനി ട്വിന്റി20യിലും ഏകദിനത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ലങ്കയ്‌ക്കെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പര ലഭിക്കുന്നതിനാല്‍ ക്രിക്കറ്റ് ലോകത്ത്  ഇടവേളയിലാണ് ഇന്ത്യയെ ലോക കപ്പിലേക്ക് എത്തിച്ച നായകന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്