കായികം

മുന്‍ ബ്രസീലിയന്‍ താരത്തിന് ഒന്‍പത് വര്‍ഷം തടവു ശിക്ഷ; യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന് കോടതി

സമകാലിക മലയാളം ഡെസ്ക്

കൂട്ടബലാത്സംഗ കേസില്‍ മുന്‍ ബ്രസീലിയന്‍, എസി മിലന്‍ സ്‌ട്രൈക്കറെ ഒന്‍പത് വര്‍ഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. 2013ല്‍ അല്‍ബേനിയന്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു എന്ന കേസിലാണ് ഇറ്റാലിയന്‍ കോടതി റൊബിഞ്ഞോയ്ക്ക് തടവു ശിക്ഷ വിധിച്ചിരിക്കുന്നത്. 

22 വയസുകാരിയെ റോബിഞ്ഞോയും മറ്റ് അഞ്ച് ബ്രസീലിയന്‍ താരങ്ങളും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി കോടതി കണ്ടെത്തുകയായിരുന്നു. മറ്റ് അഞ്ച് പേരെ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ഇവരുടെ വിചാരണ നടന്നിട്ടില്ല. മദ്യം നല്‍കിയതിന് ശേഷം യുവതിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് പരാതി. 

റയല്‍ മാഡ്രിഡിനായും, മാഞ്ചസ്റ്റര്‍ സിറ്റിക്കായും കളിച്ചിട്ടുള്ള താരമാണ് റോബിഞ്ഞോ. കേസിലെ വിചാരണ ഘട്ടത്തില്‍ ഒരിക്കല്‍ പോലും റോബിഞ്ഞോ കോടതിയില്‍ ഹാജരായിരുന്നില്ല. തടവ് ശിക്ഷ വിധിച്ച കോടതി വിധിക്കെതിരെ രണ്ട്  തവണ അപ്പീല്‍ നല്‍കാന്‍ ബ്രസീലിയന്‍ താരത്തിന് സാധിക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല