കായികം

ഗോള്‍ എവിടെ ഗോള്‍? മഞ്ഞപ്പടയുടെ ആരാധകര്‍ ചോദിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

കഴിഞ്ഞ സീസണില്‍ നിര്‍ഭാഗ്യത്തിന്റെ പേരില്‍ കല്‍ക്കത്തയോട് മുട്ടുമടക്കേണ്ടി വന്നതിന്റെ കലിപ്പ് ഈ സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ പുറത്തെടുക്കുമെന്ന ആവേശത്തിലായിരുന്നു മഞ്ഞപ്പട. ആരാധകരുടെ ആവേശം പോരാട്ടവീര്യവും ഉച്ചിയില്‍ നിന്നെങ്കിലും മൈതാനത്ത് ബ്ലാസ്‌റ്റേഴ്‌സ് ഉറങ്ങി. 

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ആരാധകരെ ആവേശത്തിലാഴ്ത്തുന്ന ഒരു നീക്കവും ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ബൂട്ടില്‍ നിന്നും പിറന്നില്ല. മത്സരം അവസാനിക്കാന്‍ പത്ത് മിനിറ്റ് മാത്രമുള്ളപ്പോള്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ കാണികള്‍ക്കിടയില്‍ നിന്നും ഉയര്‍ന്ന വീര്‍പ്പുമുട്ടല്‍ വ്യക്തമാക്കുന്നുണ്ട് അവരുടെ പ്രതീക്ഷകള്‍ വലുതായിരുന്നു എന്ന്. 

ബ്ലാസ്റ്റേഴ്‌സ് തിരിച്ചെത്തും എന്ന് തന്നെയാണ് മഞ്ഞപ്പടയുടെ വിശ്വാസം.  രണ്ട് മത്സരങ്ങള്‍ മാത്രമാണ് കഴിഞ്ഞിട്ടുള്ളതെന്നതും, പുതിയ ടീം ഫോര്‍മേഷനില്‍ എത്താന്‍ സമയമെടുക്കുമെന്നും ആരാധകര്‍ തന്നെ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ ആരാധകരുടെ നിരാശ  അവര്‍ സമൂഹമാധ്യമങ്ങളിലൂടെ മറച്ചു വയ്ക്കാതെ തുറന്നു പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ