കായികം

ആഷസില്‍ സ്മിത്തിന്റേത് പൊരുതി നേടിയ സെഞ്ചുറി; സച്ചിനേയും പിന്നിലാക്കി

സമകാലിക മലയാളം ഡെസ്ക്

വാലറ്റത്തെ കൂട്ടുപിടിച്ച്, കരിയറില്‍ എന്നും ക്രിക്കറ്റ് ലോകം ഓര്‍ത്തുവയ്ക്കുന്ന സെഞ്ചുറിയായിരുന്നു ഗബ്ബയില്‍ സ്റ്റീവ് സ്മിക്ക് നേടിയത്. സ്മിത്തിന്റെ ചെറുത്തുനില്‍പ്പായിരുന്നു ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ മറികടക്കാനും, 26 റണ്‍സിന്റെ ലീഡ് നേടാനും ഓസീസിനെ പ്രാപ്തമാക്കിയത്.

തന്റെ ഇരുപത്തിയൊന്നാം ടെസ്റ്റ് സെഞ്ചുറിയായിരുന്നു സ്മിത്തിന്റേത്. 105 ഇന്നിങ്‌സുകളില്‍ നിന്നും 21 ടെസ്റ്റ് സെഞ്ചുറികള്‍ നേടിയ സ്മിത്ത് സച്ചിനേയും പിന്നിലാക്കി. ഏറ്റവും വേഗത്തില്‍ 21ാം സെഞ്ചുറി തികയ്ക്കുന്ന മൂന്നാമത്തെ ബാറ്റ്‌സ്മാന്‍ എന്ന് സ്ഥാനത്ത് നിന്നുമാണ് സ്മിത്ത് സച്ചിനെ മറികടന്നിരിക്കുന്നത്. 

ഡോണ്‍ ബ്രാഡ്മാനാണ് ഏറ്റവും വേഗത്തില്‍ 21 സെഞ്ചുറികള്‍ നേടിയ ബാറ്റ്‌സ്മാന്‍. 56 ഇന്നിങ്‌സുകള്‍ മാത്രമാണ് 21 ടെസ്റ്റ് സെഞ്ചുറികള്‍ക്കായി ബ്രാഡ്മാന് വേണ്ടിവന്നത്. സുനില്‍ ഗവാസ്‌കറിന് ഈ നേട്ടത്തിനായി 98 ഇന്നിങ്‌സുകള്‍ വേണ്ടി വന്നപ്പോള്‍ സച്ചിന് 110 ഇന്നിങ്‌സുകള്‍ ബാറ്റ് ചെയ്യേണ്ടി വന്നു. 

144 റണ്‍സ് നേടിയ സ്മിത്തിന് കുമ്മിന്‍സും നല്ല പിന്തുണ നല്‍കിയതോടെയാണ് ഓസീസിന് ലീഡ് നേടാനായത്. കുമ്മിന്‍സ് 120 ബോളില്‍ 42 റണ്‍സ് നേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്