കായികം

അതിവേഗത്തില്‍ കൊയ്‌തെടുത്ത 300 വിക്കറ്റുകള്‍, ലോക റെക്കോര്‍ഡ് കുറിച്ച് അശ്വിന്‍ 

സമകാലിക മലയാളം ഡെസ്ക്

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 300വിക്കറ്റ് നേടിയ താരമെന്ന റെക്കോര്‍ഡ് ഇനി അശ്വിന് സ്വന്തം. കരിയറിലെ 54-ാം മത്സരത്തില്‍ നിന്ന് 300വിക്കറ്റ് എന്ന നേട്ടത്തിലേക്കെത്തിയ ആര്‍ അശ്വിന്‍ ഓസ്‌ട്രേലിയയുടെ ഡെന്നിസ് ലില്ലിയുടെ റെക്കോര്‍ഡാണ് മറികടന്നത്. ഇതോടെ 56 മത്സരങ്ങളില്‍ നിന്ന് 300 വിക്കറ്റ് സ്വന്തമാക്കിയ ഡെന്നിസ് ലില്ലി രണ്ടാമതായി. 

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ അവസാന വിക്കറ്റ് നേടികൊണ്ടാണ് അശ്വിന്‍ തന്റെ റെക്കോര്‍ഡ് കുറിച്ചത്. നാല് വിക്കറ്റുകളാണ് നാലാം ദിനം അശ്വിന്‍ വീഴ്തിയത്. ശ്രീലങ്കന്‍ താരം ലഹിരു ഗാമേജയുടേതായിരുന്നു അശ്വിന്റെ മൂന്നൂറാമത്തെ വിക്കറ്റ്. 

'ഞാന്‍ 50 ടെസ്റ്റ് മത്സരങ്ങള്‍ മാത്രമേ കളിച്ചിട്ടൊള്ളു. 300 വിക്കറ്റ് എന്നത് ഇരട്ടിയാക്കാന്‍ സാധിക്കും എന്ന് തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. സ്പിന്‍ ബൗളിംഗ് കാണുമ്പോള്‍ വളരെ എളുപ്പമായി തോന്നുമെങ്കിലും അതത്ര എളുപ്പമല്ല. അതിന് പിന്നില്‍ ഒരുപാട് പ്രയത്‌നം ഉണ്ട്', റെക്കോര്‍ഡ് നേട്ടത്തിന് ശേഷം അശ്വിന്‍ പറഞ്ഞു.

ഈ വര്‍ഷം ആദ്യം ഡെന്നിസ് ലില്ലിയുടെ ഏറ്റവും വേഗത്തിലെ 250 ടെസ്റ്റ് വിക്കറ്റുകള്‍ എന്ന റെക്കോര്‍ഡും അശ്വിന്‍ മറികടന്നിരുന്നു. ലില്ലി 48 ടെസ്റ്റുകളില്‍ നിന്ന് 250 വിക്കറ്റുകള്‍ നേടിയപ്പോള്‍ അശ്വിന്റെ നേട്ടം 45ടെസ്റ്റുകളില്‍ നിന്നായിരുന്നു. വെസ്റ്റ് ഇന്‍ഡീസ് താരം ഡാരന്‍ ബ്രാവോയായിരുന്നു അശ്വിന്റെ ടെസ്റ്റ് കരിയറിലെ ആദ്യ ഇര. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ