കായികം

റെയ്‌ന തന്നെ അധിക്ഷേപിക്കുന്നതായി ധോനിക്ക് ഉമര്‍ അക്മലിന്റ പരാതി; പിന്നാലെ എത്തി ധോനിയുടെ ക്ലാസ് മറുപടി

സമകാലിക മലയാളം ഡെസ്ക്

കാണുന്നത് പോലെ അത്ര കൂള്‍ അല്ല ധോനിയെന്ന് സുരേഷ് റെയ്‌ന വെളിപ്പെടുത്തി കഴിഞ്ഞു. ഓവറുകള്‍ക്ക് ശേഷം വരുന്ന പരസ്യങ്ങള്‍ക്കിടയില്‍ ധോനി പുറത്തേക്കെടുക്കുന്ന മറ്റൊരു മുഖം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നില്ലെന്നായിരുന്നു റെയ്‌ന പറഞ്ഞത്. 

ധോനിയെന്ന നായകനെ വ്യക്തമാക്കുന്ന മറ്റൊരു സംഭവം കൂടി വെളിപ്പെടുത്തുകയാണ് റെയ്‌ന. പാക്കിസ്ഥാനെതിരായ മത്സരത്തിലായിരുന്നു സംഭവം. ഞാന്‍ മോശം ഭാഷ ഉപയോഗിക്കുന്നു എന്ന് ഉമര്‍ അക്മല്‍ ധോനിയോട് പരാതിപ്പെട്ടു. എന്താണ് സംഭവിച്ചതെന്ന് ധോനി തന്നോട് ആരാഞ്ഞു. ഉമറിനെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഉമറിനോട് റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ പറഞ്ഞു, അവര്‍ക്ക് വലിയ സ്‌കോര്‍ ചെയ്‌സ് ചെയ്യേണ്ടതുണ്ടെന്നുമാണ് താന്‍ ഉമറിനോട് പറഞ്ഞതെന്നു റെയ്‌ന ധോനിയെ ബോധ്യപ്പെടുത്തി. 

പിന്നാലെ എത്തിയ ധോനിയുടെ ക്ലാസ് മറുപടിയാണ് റെയ്‌ന വെളിപ്പെടുത്തുന്നത്. ഇതുപോലെ തുടര്‍ന്നും ഉമര്‍ അക്മലില്‍ സമ്മര്‍ദ്ദം ചെലുത്താനായിരുന്നു റെയ്‌നയ്ക്കുള്ള ധോനിയുടെ നിര്‍ദേശം. 

കളിക്കളത്തില്‍ അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് കണക്കു കൂട്ടാന്‍ കഴിവുള്ള വ്യക്തിയാണ് ധോനിയെന്നും റെയ്‌ന പറയുന്നു. കളിയുടെ തലേദിവസം രാത്രി ധോനി തന്ത്രങ്ങള്‍ മെനയും. കളിക്കളത്തില്‍ വെച്ച് സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പദ്ധതികളില്‍ മാറ്റം വരുത്തും. എ,ബി,സി എന്നിങ്ങനെ ഒന്നു പൊളിഞ്ഞാല്‍ പുറത്തെടുക്കാന്‍ മറ്റ് പ്ലാനുകളുമായാണ് ധോനി കളിക്കാനിറങ്ങുന്നതെന്നും റെയ്‌ന പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍