കായികം

ഫിഫ അണ്ടര്‍ 17  ലോകകപ്പ് കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ഇന്ത്യയില്‍ നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ഉദ്ഘാടന മത്സരം കാണാന്‍ നരേന്ദ്രമോദിയെത്തും. ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രുസ്‌റ്റേഡിയത്തിലെ ഉദ്ഘാടന മത്സരം കാണാനാണ്  പ്രധാനമന്ത്രിയെത്തുന്നത്. 

ഉദ്ഘാടനചടങ്ങ് വേണമെന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ ആവശ്യം ഫിഫ തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഉദ്ഘാടന മത്സരത്തോടനുബന്ധിച്ച് ചെറിയ ഒരു ചടങ്ങിന് ഫിഫ അനുമതി നല്‍കുകയായിരുന്നു. ഈ ചടങ്ങിലും മോദി സംബന്ധിക്കും. ഫിഫ ജനറല്‍ സെക്രട്ടറി, ഫിഫയുടെ ടൂര്‍ണമെന്റ് തലനും ചടങ്ങില്‍ സംബന്ധിക്കും. 

ഇന്ത്യ-യുഎസ്എ മത്സരം കാണാന്‍ 50,000 ആളുകള്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിലെ ആറ് പ്രധാന നഗരങ്ങളിലാണ് മത്സരം നടക്കുന്നത്. ന്യുഡല്‍ഹി, മുംബൈ, കൊച്ചി, കൊല്‍ക്കത്ത, ഗുവഹത്തി തുടങ്ങിയവയാണ് വേദികള്‍. കൊച്ചിയിലെ ആദ്യമത്സരം ശനിയാഴ്ചയാണ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം