കായികം

അർജന്‍റീനയ്ക്ക് ബ്രസീൽ കനിയണം; മെസിയുടേയും സംഘത്തിന്‍റേയും ലോകകപ്പ് പ്രവേശനം തടയില്ലെന്ന് മുൻ ബ്രസീലിയൻ താരം

സമകാലിക മലയാളം ഡെസ്ക്

1970ന് ശേഷം ആദ്യമായി ലോക കപ്പ് ഫുട്ബോളിന് യോഗ്യത നേടാനാകാതെ പോകുമെന്ന നിലയിലാണ് മെസിയുടേയും സംഘത്തിന്റേയും നില്‍പ്പ്. കാര്യങ്ങള്‍ അര്‍ജന്റീനയുടെ കയ്യില്‍ നിന്നും വഴുതി പോയിരിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍. ഇക്വഡോറിനെതിരെ ജയം നേടിയാല്‍ പോലും ചിലി, കൊളംബിയ, പെറു, പരാഗ്വെ ടീമുകളുടെ മത്സര ഫലവും കൂടി ആശ്രയിച്ചായിരിക്കും അര്‍ജന്റീനയുടെ ലോകകപ്പ് പ്രവേശന കാര്യത്തില്‍ ഇനി തീരുമാനമാവുക.

ചിലിയുടെ എതിരാളിയായി എത്തുന്നതാകട്ടെ ബ്രസീലും. എന്നാല്‍ അര്‍ജന്റീനയുടെ ലോക കപ്പ് പ്രവേശനം തടസപ്പെടുത്താന്‍ വേണ്ടി ബ്രസീല്‍ മനഃപൂര്‍വം ഒന്നും ചെയ്യില്ലെന്നാണ് വിശ്വസമെന്ന് മുന്‍ ബ്രസീലിയന്‍ സ്ട്രൈക്കര്‍ തൊസാറ്റോ പറയുന്നത്.

ഗ്രൂപ്പില്‍ നിലവില്‍ 28 പോയിന്റോടെ ആറാം സ്ഥാനത്താണ് അര്‍ജന്റീന. ഇക്വഡോറിനെതിരായ മത്സരം ജയിച്ചാല്‍ നാലാം സ്ഥാനത്തേക്ക് വരെ ഉയരാന്‍ അര്‍ജന്റീനയ്ക്ക് സാധിക്കും. എന്നാല്‍ പെറുവും ചിലിയും തോല്‍ക്കണമെന്ന് മാത്രം. ചിലിക്ക് 26 പോയിന്റാണുള്ളത്. ബ്രസീലിനെതിരായ മത്സരത്തില്‍ ചിലി ജയിച്ചാല്‍ റഷ്യയിലേക്ക് അര്‍ജന്റീനയ്ക്ക് പകരം ചിലി പറക്കും.

ബ്രസീലിനെതിരെ സമനിലയായാല്‍ പോലും ചിലിക്ക് ലോക കപ്പ് യോഗ്യത നേടാം. പെറു- കൊളംബിയ മത്സരഫലവും അര്‍ജന്റീനക്ക് നിര്‍ണായകമാണ്. 26, 25 പോയിന്റുകളോടെ കൊളംബിയയും പെറുവും യഥാക്രമം നാലും അഞ്ചും സ്ഥാനത്ത് നില്‍ക്കുന്നു. ചിലി വിജയിക്കുകയും പെറു പരാജയപ്പെടുകയും ചെയ്താല്‍ ഇക്വഡോറിനെ തോല്‍പ്പിച്ച് മെസിക്കും സംഘത്തിനും പ്ലേ ഓഫിന് യോഗ്യത നേടാം. പെറുവിന് മത്സരം വിജയിക്കുക നിര്‍ബന്ധമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു