കായികം

കഴിഞ്ഞ വര്‍ഷം നിര്‍ത്തിയിടത്ത് നിന്ന് പാലക്കാട് തുടങ്ങി; സംസ്ഥാന സ്‌കൂള്‍ മീറ്റിലെ ആദ്യ സ്വര്‍ണം പറളി സ്‌കൂളിന്

സമകാലിക മലയാളം ഡെസ്ക്

മീനച്ചിലാറിന്റെ നാട്ടില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ ആദ്യ സ്വര്‍ണം പാലക്കാടിന്. പറളി സ്‌കൂളിന്റെ പി.എന്‍.അജിത്താണ് മീറ്റിലെ ആദ്യ സ്വര്‍ണം നേടി പാലക്കാടിന് പോയിന്റെ പട്ടികയില്‍ മുന്നിലെത്തിച്ചത്. 

സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററിലായിരുന്നു അജിത്തിന്റെ സ്വര്‍ണ നേട്ടം. പാലാ നഗരസഭയുടെ സിന്തറ്റിക് ട്രാക്കില്‍ നടക്കുന്ന മത്സരങ്ങളില്‍ സംസ്ഥാനത്തിന്റെ 2800 കൗമാര പ്രതിഭകളാണ് പോരാട്ട ആവേശം നിറയ്ക്കാന്‍ ഇറങ്ങുന്നത്. 

കിരീടം വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയാണ് മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ പാലക്കാട് സ്വര്‍ണ വേട്ട ആരംഭിച്ചിരിക്കുന്നത്. കിരീടം തിരിച്ചുപിടിക്കാന്‍ എറണാകുളവും ഇഞ്ചോടിഞ്ച് പോരാടുന്നതോടെ മീറ്റില്‍ തീ പാറുമെന്ന് ഉറപ്പ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു