കായികം

അറിഞ്ഞോ? ബാഴ്‌സയിലെ ഇതിഹാസ താരങ്ങള്‍ ഇന്ത്യയില്‍ കളിക്കാന്‍ എത്തുന്നു

സമകാലിക മലയാളം ഡെസ്ക്

ലോകോത്തര ഫുട്‌ബോള്‍ താരങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍ കളിക്കും എന്ന് കേള്‍ക്കുമ്പോഴേ ഫുട്‌ബോള്‍ ആരാധകര്‍ സ്വപ്‌നം കാണാന്‍ തുടങ്ങും. കളിക്കുന്നത് ബാഴ്‌സയിലെ ഇതിഹാസങ്ങളായിരുന്ന താരങ്ങളാണെന്ന് അറിയുമ്പോള്‍ ആരാധകരെ പിടിച്ചാല്‍ കിട്ടുമെന്ന് തോന്നുന്നില്ല. 

മുംബൈയില്‍ ബാഴ്‌സ ഇതിഹാസങ്ങള്‍ ബൂട്ടണിയും എന്നാണ് വാര്‍ത്തകള്‍. റൊണാള്‍ഡിഞ്ഞ്യോ, റിവാല്‍ഡോ, എറിക് അബിഡല്‍, പാട്രിക്‌ ക്ലുവെര്‍ട് എന്നിവരും ലൂയിസ് ഗാര്‍ഷ്യ, എഡ്മില്‍സണ്‍ എന്നിവരും ബാഴ്‌സ മുംബൈയില്‍ പന്തു തട്ടും. 

ഏത് ഇന്ത്യന്‍ ക്ലബായിരിക്കും ബാഴ്‌സ ഇതിഹാസ താരങ്ങള്‍ക്കെതിരെ കളിക്കുക എന്ന് വ്യക്തമല്ല. ഫുട്‌ബോള്‍ നെക്‌സ്റ്റ് ഫൗണ്ടേഷനാണ് മത്സരം സംഘടിപ്പിക്കുന്നത്. ബാഴ്‌സ കുപ്പായത്തിലിറങ്ങിയ ഇതിഹാസ താരങ്ങളെ എന്നും ഓര്‍ക്കുന്നതിന് വേണ്ടിയാണ് ഇതിഹാസ താരങ്ങളെ ഉള്‍പ്പെടുത്തി ബാഴ്‌സ ടീമുണ്ടാക്കിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം