കായികം

ഡ്രിബ്ലിങ്ങിലും പാസിങ്ങിലും മെസിയെ വെട്ടി; ഫിഫയുടെ ടോപ് 18ല്‍ റോണോ ഒന്നാമത്‌

സമകാലിക മലയാളം ഡെസ്ക്

മെസിയാണോ റൊണാള്‍ഡോയാണോ ഒന്നാമന്‍? ഇരു കൂട്ടരുടേയും ആരാധകര്‍ക്ക് നിര്‍ത്താതെ പറയാനുണ്ടാകും മറുപടി. എന്നാലിപ്പോള്‍ ഫിഫിയുടെ മികച്ച 18 കളിക്കാരില്‍ ഒന്നാമതെത്തിയിരിക്കുന്നത് റൊണാള്‍ഡോയാണ്. 

ഓവറോള്‍ റേറ്റിങ്ങില്‍ 94ല്‍ എത്തിയാണ് പോര്‍ച്ചുഗല്‍ താരം ഒന്നാമതെത്തിയത്. 42 ഗോളുകള്‍ നേടി മാഡ്രിഡിനെ കുതിപ്പിച്ചപ്പോഴും കഴിഞ്ഞ വര്‍ഷം താരത്തിന്റെ റേറ്റിങ് 94 ആയിരുന്നു. ഡ്രിബ്ലിങ്ങിലും, പാസിങ്ങിലുമാണ് മെസിയെ റൊണാള്‍ഡോ വെട്ടിച്ചതും, റയല്‍ താരത്തെ ഒന്നാമതെത്താന്‍ സഹായിച്ചതും. ഡബ്ലിങ്ങും, പാസിങ്ങും ഉള്‍പ്പെടുന്ന സ്‌കില്‍ മൂവ്‌സില്‍ ഒരു സ്റ്റാര്‍ റോണോ അധികം നേടി.

റോണോയെ കൂടാതെ റയലിലെ സഹതാരങ്ങളായ റാമോസും, ടൊനി ക്രൂസും ഫിഫിയുടെ ടോപ് ടെന്നില്‍ ഇടംപിടിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ റേറ്റിങ് കിട്ടിയ പ്രതിരോധ നിരക്കാരനായാണ് 90 പോയിന്റോടെ റയല്‍ നായകന്‍ റാമോസ് ഏഴാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 

പിഎസ്ജിയിലേക്ക് ചേക്കേറിയ നെയ്മര്‍ തന്നെയാണ് ഈ വര്‍ഷവും റൊണാള്‍ഡോയ്ക്കും മെസിക്കും പിന്നില്‍ മൂന്നാം സ്ഥാനത്തുള്ളത്. സുവാരിസാണ് നാലാം സ്ഥാനത്ത്. സുവാരസിന് പിന്നിലുള്ള ബയേണ്‍ താരം മാന്യുവല്‍ നെയൂറാണ്‌ ഫിഫയുടെ ടോപ് ഗോള്‍ കീപ്പര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്