കായികം

ശാസ്ത്രി ആ വഴിയെ പോകുമെന്നറിഞ്ഞാല്‍ അപേക്ഷ നല്‍കില്ലായിരുന്നുവെന്ന് സെവാഗ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രവി ശാസ്ത്രി ഇന്ത്യന്‍ കോച്ചാകാന്‍ അപേക്ഷ സമര്‍പ്പിക്കുമെന്നറിഞ്ഞിരുന്നെങ്കില്‍ കോച്ചാകുവാന്‍ അപേക്ഷ നല്‍കില്ലായിരുന്നുവെന്ന് വീരേന്ദര്‍ സെവാഗ്. തനിക്ക് ഈ പദവിയിലെത്താന്‍ താത്പര്യമില്ലായിരുന്നു. ബിസിസിഐ നിര്‍ദേശ പ്രകാരമാണ് അപേക്ഷ നല്‍കിയത് ഇന്ത്യടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് സേവാഗ് താന്‍ കോച്ച് പദവിയിലേക്ക് അപേക്ഷിക്കാനുള്ള കാരണം അറിയിച്ചത്. ബിസിസിഐ സെക്രട്ടറി അമിതാബ് ചൌദരിയും. എംവി ശ്രീധറുമാണ് തന്നോട് കോച്ചാകുവാനുള്ള അപേക്ഷ നല്‍കാന്‍ പറഞ്ഞതെന്ന് സേവാഗ് പറയുന്നു. 

രവിശാസ്ത്രി അപേക്ഷിക്കില്ലെന്ന് ശ്രീധര്‍ പറഞ്ഞു. അതിനാലാണ് താന്‍ അപേക്ഷിച്ചത്. അയാള്‍ കോലിയും, ശാസ്ത്രിയുമായി സംസാരിച്ചെന്നും. ഒരിക്കല്‍ കോച്ച് പദവിയിലേക്ക് അപേക്ഷിച്ചതിനാല്‍ ഇനി ശാസ്ത്രി അപേക്ഷിക്കില്ലെന്ന് പറഞ്ഞെന്നും സേവാഗ് പറയുന്നു. രവിശാസ്ത്രിയോട് ഇംഗ്ലണ്ടില്‍ ചോദിച്ചപ്പോള്‍ ഇനിയും തെറ്റ് ആവര്‍ത്തിക്കാന്‍ താല്‍പ്പര്യമില്ലെന്നാണ് പറഞ്ഞതെന്നും സേവാഗ് പറയുന്നു.

ബിസിസിഐയില്‍ വേണ്ട പിടിപാടില്ലാത്തതും പരിശീലക തെരഞ്ഞെടുപ്പില്‍ തഴയാന്‍ കാരണമായി. ബിസിസിഐയില്‍ സെറ്റിങ്ങില്ലാതിരുന്നതാണ് കാരണമെന്ന പദമാണ് സെവാഗ് ഉപയോഗിച്ചത്. വിരാട് കൊഹ് ലിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന കുംബ്ലെ രാജിവെച്ച ഒഴിവിലേക്കാണ് സെവാഗും ശാസ്ത്രിയും ഉള്‍പ്പടെ ആറു പേര്‍ അപേക്ഷ സമര്‍പ്പിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി

കുളിര് തേടി മൂന്നാര്‍ പോയിട്ടും കാര്യമില്ല, ചുട്ടുപൊള്ളി ഹില്‍ സ്റ്റേഷന്‍; റെക്കോര്‍ഡ് ചൂട്

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു