കായികം

സ്പിന്നര്‍മാര്‍ ഒളിപ്പിച്ച തന്ത്രം അറിയാന്‍ ഓസീസിന് മലയാളി വേണം; നെറ്റ്‌സില്‍ ഓസീസിനെ കുഴക്കി ജിയാസ്

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യയുടെ ലങ്കന്‍ പര്യടനം കണ്ട നെഞ്ചിടിപ്പുമായിട്ടാണ് ഓസ്‌ട്രേലിയന്‍ ടീം ഇന്ത്യയിലേക്ക് ഏകദിന പരമ്പരയ്ക്കായി എത്തിയത്. കഴിഞ്ഞ തവണ ഓസ്‌ട്രേലിയ ഇന്ത്യയിലേക്ക് ഏകദിന പരമ്പരയ്ക്കായി എത്തിയപ്പോള്‍ റണ്‍ ഒഴുക്കായിരുന്നു എങ്കില്‍ ഇത്തവണ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ഇന്ത്യയുടെ ലങ്കന്‍ പര്യടനത്തിന്റെ ഫലം തന്നെ അവര്‍ക്കത് വ്യക്തമാക്കി കൊടുക്കുന്നുണ്ട്. 

സ്പിന്നില്‍ എന്തായിരിക്കും കോഹ് ലിയും കൂട്ടരും തയ്യാറാക്കി വെച്ചിരിക്കുക എന്ന ആശങ്ക ഓസീസ് ടീമിനെ വല്ലാതെ പിടിമുറുക്കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വെല്ലുവിളി കുല്‍ദീപില്‍ നിന്നു തന്നെയാണെന്ന് അവര്‍ക്കറിയാം. 

കുല്‍ദീപിന്റെ കുത്തി തിരിഞ്ഞെത്തുന്ന പന്ത് തീര്‍ക്കാന്‍ പോകുന്ന അപകടം മുന്നില്‍ കണ്ട് പ്രത്യേക പരിശീലനത്തിലാണ് ഓസീസ് താരങ്ങള്‍. പ്രവചനാതീതമായെത്തുന്ന കുല്‍ദീപ് ഉള്‍പ്പെടെയുള്ള സ്പിന്നര്‍മാര്‍ എന്ത് തന്ത്രമായിരിക്കും സ്വീകരിക്കുക എന്ന മനസിലാക്കുന്നതിനായി കേരളത്തിലേക്കും തിരഞ്ഞെത്തിയിരിക്കുകയാണ് ഓസീസ് മാനേജ്‌മെന്റ്. 

ചിനമാന്‍ ബൗളര്‍ കെ.കെ.ജിയാസിനെയാണ് ഓസീസ് മാനേജ്‌മെന്റ് തങ്ങളുടെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് നെറ്റ്‌സില്‍ പന്തെറിയുന്നതിനായി വിളിച്ചു വരുത്തിയത്. കുല്‍ദീപിന്റെ സ്പിന്നിനെ നേരിടുന്നതിലുള്ള മുന്നൊരുക്കമായിട്ടായിരുന്നു ഇത്. 

പരിക്കിന്റെ പിടിയിലുള്ള ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച് എന്നിവര്‍ ഒഴികെയുള്ള ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരെ ബൗള്‍ ചെയ്തു. അതില്‍ ചിലരെ കുഴയ്ക്കാന്‍ തനിക്കായി. എന്നാല്‍ മാക്‌സവെല്ലും, ഫോല്‍ക്കനറും തന്നെ മിഡ് വിക്കറ്റിലൂടെ പറത്തിയതായും ജിയാസ് പറയുന്നു. നേരത്തെ ഡല്‍ഹി ഡയര്‍ഡെവിള്‍സ് ടീമിലും അംഗമായിരുന്നു ജിയാസ്. 

ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ സ്പിന്നര്‍മാരായിരിക്കും കളി നിര്‍ണയിക്കുക എന്ന് ഇരു ടീമിന്റേയും നായകര്‍ക്ക് വ്യക്തമായിട്ടുണ്ട്. ആദം സാമ്പ അവസാന ഇലവനില്‍ ഉണ്ടാകുമെന്ന് സ്മിത്ത് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുമുണ്ട്. 

ജഡേജ, അശ്വിന്‍ ഉള്‍പ്പെടെയുള്ള സ്പിന്നര്‍മാര്‍ നല്‍കുന്നതിലും കൂടുതല്‍, റിസ്റ്റ് സ്പിന്നേഴ്‌സിന് മധ്യ ഓവറുകളില്‍ സ്‌ട്രൈക്ക് ചെയ്യാന്‍ സാധിക്കുമെന്ന വിലയിരുത്തലാണ് കുല്‍ദീപിന് ടീമില്‍ ഇടം നേടിക്കൊടുത്തത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാനോടേറ്റ പരാജയത്തിന് ശേഷമായിരുന്നു ജഡേജ, അശ്വിന്‍ എന്നീ സ്പിന്നര്‍മാരെ ഉപയോഗിച്ച് ബാറ്റ്മാന്‍മാരെ കുരുക്കി വീഴ്ത്തി കൂടുതല്‍ ഭീഷണി ഉയര്‍ത്താനാകില്ലെന്ന് വ്യക്തമായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്