കായികം

മൂന്നാം ഏകദിനത്തിന് മുന്‍പായി ഇന്ത്യക്ക് മറ്റൊരു സ്പിന്നര്‍ കൂടി; ധോനിയല്ലാതെ മറ്റാര്!

സമകാലിക മലയാളം ഡെസ്ക്

മൂന്നം ഏകദിനവും ജയിച്ച് പരമ്പര സ്വന്തമാക്കാന്‍ ഉറച്ചാകും കോഹ് ലിയും സംഘവും ഇന്നിറങ്ങുക.  ഓസീസ് പടയെ തിരിച്ചുവരവിന് അനുവദിക്കാതെ തന്ത്രങ്ങള്‍ മെനയുന്നതിന് ഇടയില്‍ നെറ്റ്‌സിലെ പരിശീലനത്തിന് ഇടയില്‍ ഇന്ത്യക്കായി മറ്റൊരു സ്പിന്നര്‍ കൂടി ബൗളിങ് പരിശീലനത്തിനിറങ്ങി. 

ടീം ആവശ്യപ്പെടുന്ന ഘട്ടത്തില്‍ ബാറ്റു കൊണ്ട് സ്‌കോര്‍ ബോര്‍ഡ് താങ്ങി നിര്‍ത്തുകയും, വിക്കറ്റിന് പിന്നില്‍ മാജിക് തീര്‍ക്കുകയും ചെയ്യുന്ന റാഞ്ചിക്കാരനാണ് നെറ്റ്‌സില്‍ ബൗളിങ് ട്രൈ ചെയ്തത്. കുല്‍ദീപിനും, ചഹലിനും, അക്‌സര്‍ പടേലിനും ഒപ്പം മൂന്നാം ഏകദിനത്തില്‍ ധോനി ബൗള്‍ ചെയ്യുമോയെന്ന ആകാംക്ഷയിലാണ് ആരാധകരിപ്പോള്‍. 

ബൗളിങ്ങില്‍ ധോനി അത്ര മോശമൊന്നും അല്ല. 2011ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ കെവിന്‍ പിറ്റേഴ്‌സനെ ധോനി ഒന്ന് കുടുക്കിയിരുന്നു. എന്നാല്‍ പീറ്റേഴ്‌സണ്‍ റിവ്യു അപ്പീല്‍ ചെയ്തതോടെ പീറ്റേഴ്‌സനെ ഇരയാക്കാന്‍ ധോനിക്കായില്ല. 

ഓഫ് ബ്രേക്കുകളും, ലെഗ് ബ്രേക്കുകളുമായി ധോനി ബാറ്റ്‌സ്മാന്‍മാരെ നെറ്റ്‌സില്‍ പരീക്ഷിക്കുന്ന വീഡിയോ ബിസിസിഐയാണ് പുറത്തുവിട്ടത്. ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തിന് മൂര്‍ച്ഛകൂട്ടാന്‍ എത്തിയിരിക്കുന്നതാരാണെന്ന് നോക്കു എന്ന് പറഞ്ഞായിരുന്നു ബിസിസിഐ ധോനിയുടെ ബൗളിങ് ആരാധകര്‍ക്കായി ഷെയര്‍ ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400