കായികം

പാണ്ഡ്യയുടെ ആ മിന്നുന്ന ഇന്നിങ്‌സ്; അതിന്റെ ക്രെഡിറ്റ് ശാസ്ത്രിക്കെന്ന് കോഹ്ലി

സമകാലിക മലയാളം ഡെസ്ക്

ഹാര്‍ദിക് പാണ്ഡ്യയുടെ ആ മിന്നുന്ന ഇന്നിങ്‌സ്. അതിന്റെ ക്രെഡിറ്റ് കോച്ച് രവി ശാസ്ത്രിക്കാണെന്നാണ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി പറയുന്നത്. ബാറ്റിങ് ഓര്‍ഡറില്‍ നാലാം നമ്പറിലേക്ക് പാണ്ഡെയ കയറ്റിവിടാന്‍ ഉപദേശിച്ചത് ശാസ്ത്രിയാണ്. 72 പന്തില്‍നിന്ന് 78 റണ്‍ അടിച്ചുകൂട്ടിയാണ് പാണ്ഡ്യ ശാസ്ത്രിക്കു നന്ദി അറിയിച്ചത്. പാണ്ഡ്യയുടെ മിന്നുന്ന പ്രകടനമാണ് മൂന്നാം ഏകദിനത്തില്‍ ഓസീസിനെതിരെ അഞ്ചു വിക്കറ്റ് ജയവും പരമ്പരയും സ്വന്തമാക്കാന്‍ ടീം ഇന്ത്യയ്ക്കു കരുത്തായത്. 

കളി കഴിഞ്ഞുള്ള വാര്‍ത്താ സമ്മേളനത്തില്‍ പാണ്ഡ്യയെ എക്‌സ്‌പ്ലോസിവ് ഓള്‍ റൗണ്ടര്‍ എന്നാണ് കോഹ്ലി വിശേഷിപ്പിച്ചത്. പാണ്ഡ്യെ ടീമിന് വലിയ മുതല്‍ക്കൂട്ടാണെന്നും ക്യാപ്റ്റന്‍ പറഞ്ഞു. 

'' ഈ ജയം ഏറെ തൃപ്തി പകരുന്നതാണ്. പാണ്ഡ്യ ശരിക്കും താരമാണ്, ബോളിലും ബാറ്റിലും ഫീല്‍ഡിലും തിളങ്ങാനാവുന്ന കളിക്കാരന്‍. ഇങ്ങനെയൊരാളെയാണ് നമുക്കു വേണ്ടത്. എക്‌സ്‌പ്ലോസീവ് ആയ ഒരു ഓള്‍ റൗണ്ടറാണ് നമുക്ക് ഇല്ലാതിരുന്നത്. പാണ്ഡ്യ ടീമിന് മുതല്‍ക്കൂട്ടാണ്'' - കോഹ്ലി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ