കായികം

ഓസ്‌ട്രേലിയയെ തിരിച്ചു കൊണ്ടുവരാന്‍ ഞാന്‍ വരാം; നായക സ്ഥാനത്തേക്ക് മടങ്ങിവരാന്‍ ക്ലര്‍ക്ക്?

സമകാലിക മലയാളം ഡെസ്ക്

പന്ത് ചുരണ്ടല്‍ വിവാദം സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും ടീമിനെ തിരിച്ചുകൊണ്ടുവരാന്‍ എന്തും ചെയ്യാന്‍ താന്‍ തയ്യാറാണെന്ന് മുന്‍ ഓസീസ് നായകന്‍ മൈക്കല്‍ ക്ലര്‍ക്ക്. 2015ലെ ആഷസ് പരമ്പരയ്ക്ക് പിന്നാലെ ക്രിക്കറ്റില്‍ നിന്നും ക്ലര്‍ക്ക് വിരമിച്ചിരുന്നു. 

എന്നാല്‍ തന്നാല്‍ കഴിയുന്നതെല്ലാം ചെയ്യാമെന്നാണ് ഓസ്‌ട്രേലിയന്‍ ദിനപത്രമായ ഡെയ്‌ലി ടെലിഗ്രാഫിന് നല്‍കിയിരിക്കുന്ന അഭിമുഖത്തില്‍ ക്ലര്‍ക്ക് പറയുന്നത്. ഇവിടെ വെറുതെ ഒന്നും ചെയ്യാതിരിക്കാന്‍ എനിക്ക് സാധിക്കില്ല. ക്രിക്കറ്റിനോട് പറഞ്ഞറിയിക്കാന്‍ കഴിയാത്തത്രയും വിധം ഞാന്‍ കടപ്പെട്ടിരിക്കുന്നു. 

ഇപ്പോഴുള്ള കളിക്കാരെ സഹായിക്കാനുള്ള പരിചയസമ്പത്ത് എനിക്കുണ്ട്. കളിക്കളത്തില്‍ നിന്നും പുറത്തേക്ക് പോയവര്‍ തിരിച്ചുവരുന്നത് വരെ എനിക്കതിന് സാധിക്കും. ജൂണില്‍ ഇംഗ്ലണ്ടിന് എതിരെയാണ് ഓസീസിന്റെ അടുത്ത വിദേശ പരമ്പര. 

എന്നാല്‍ നായക സ്ഥാനത്തേക്ക് മടങ്ങിവരാന്‍ താന്‍ തയ്യാറാണെന്ന രീതിയില്‍ ക്ലര്‍ക്കില്‍ നിന്നുമുള്ള വാക്കുകള്‍ പത്രം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ വിശദീകരണവുമായി ക്ലര്‍ക്ക് രംഗത്തെത്തി. 14 വയസില്‍ താഴെയുള്ള ഓസീസ് താരങ്ങള്‍ക്ക് മാര്‍ഗനീര്‍ദേശങ്ങള്‍ നല്‍കാന്‍ താന്‍ സന്നദ്ധനാണെന്നാണ് അറിയിച്ചതെന്നായിരുന്നു ക്ലര്‍ക്കിന്റെ വിശദീകരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്