കായികം

അമ്പയറുടെ തലയ്ക്ക് നേരെ പന്തെറിഞ്ഞ് മുംബൈ താരങ്ങള്‍; തലതടവാന്‍ കൂട്ടിന് ക്രൂനാലും സഹ അമ്പയര്‍മാരും

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ് അവസാന നിമിഷം വരെ ആവേശം നിറച്ചാണ് ഐപിഎല്‍ സീസണ്‍ പതിനൊന്നിലെ ഇതുവരെയുള്ള മത്സരങ്ങളില്‍ ഭൂരിഭാഗവും കടന്നു പോയത്. മുംബൈയ്‌ക്കെതിരെ ഹൈദരാബാദ് ജയം പിടിച്ചതും അവസാന ബോളില്‍ ജയം പിടിച്ചതും ആകാംക്ഷയുടെ മുള്‍മുനയിലേക്ക് ആരാധകരെ കൊണ്ടുപോയി. എന്നാല്‍ ആ മത്സരത്തിന് ഇടയ്ക്ക് അമ്പയര്‍ക്കും ചെറുതായൊരു പണി കിട്ടിയിരുന്നു. 

സ്ട്രാറ്റജിക് ടൈമിന്റെ ഇടവേള അമ്പയര്‍ പറയുന്നതിന് ഇടയില്‍ മുംബൈ താരങ്ങള്‍ അമ്പയറുടെ തലയ്ക്ക് മുകളിലൂടെ പന്തെറിയുകയായിരുന്നു. അമ്പയറിന്റെ തലയില്‍ തട്ടിയാണ് പന്ത് കടന്നു പോയത്. അമ്പയര്‍ സി.കെ.നന്ദനായിരുന്നു സ്ട്രാറ്റജിക് ടൈമിന്റെ ഇടവേള സമയത്ത് തല തടവി നില്‍ക്കേണ്ടി വന്നത്. 

എന്നാല്‍ വലിയ പരിക്കുകള്‍ എല്‍ക്കാതെ അമ്പയര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു. പന്ത് ബൗണ്ടറി കടത്തിയായിരുന്നു ഹൈദരാബാദ് ഓവര്‍ അവസാനിപ്പിച്ചത്. എന്നാല്‍ ഡഗ് ഔട്ടിലെ മുംബൈ താരങ്ങള്‍ ഗ്രൗണ്ടിലേക്ക് പന്തെറിഞ്ഞപ്പോള്‍ പറ്റിയതാണോ ഇതെന്നു വ്യക്തമല്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ