കായികം

കോമണ്‍വെല്‍ത്ത് ഗെയിംസ്; ഷൂട്ടിങ്ങില്‍ വീണ്ടും സ്വര്‍ണം നേടിത്തന്ന് തേജസ്വിനി, അതേ ഇനത്തില്‍ വെള്ളിയും ഇന്ത്യയ്ക്ക് 

സമകാലിക മലയാളം ഡെസ്ക്

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഒന്‍പതാം ദിനം സ്വര്‍ണത്തോടെ തുടങ്ങി ഇന്ത്യ. ഷൂട്ടിങ്ങില്‍ തേജസ്വിനി സാവന്തിലൂടെ സ്വര്‍ണം നേടി ഇന്ത്യ സ്വര്‍ണ നേട്ടം പതിനഞ്ചിലേക്ക് എത്തിച്ചു. 

50 മീറ്റര്‍ റൈഫിളിലായിരുന്നു തേജസ്വനിയുടെ സ്വര്‍ണ നേട്ടം. 457.9 പോയിന്റോടെ കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോര്‍ഡും തന്റെ പേരിലാക്കിയായിരുന്നു തേജസ്വിനിയുടെ പ്രകടനം. ഇതേ ഇനത്തില്‍ വെള്ളിയും ഇന്ത്യയ്ക്ക് തന്നെയാണ്. അഞ്ജും മൗഡ്കിലാണ് ഇന്ത്യയ്ക്ക് വേണ്ടി വെള്ളി നേടിയത്. 

ഒന്‍പതാം ദിനമായ ഇന്ന് ഇന്ത്യയ്ക്ക് ഗുസ്തിയിലും, ഷൂട്ടിങ്ങിലുമാണ് പ്രധാനമായും മെഡല്‍ പ്രതീക്ഷ. എന്നാല്‍ ബാഡ്മിന്റനിലും, ടേബിള്‍ ടെന്നിസിലുമെല്ലാം ഇന്ത്യന്‍ താരങ്ങള്‍ മികച്ച കളി പുറത്തെടുക്കുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. അത്‌ലറ്റിക്‌സിലേക്ക് വരുമ്പോള്‍ പുരുഷന്മാരുടെ 4*400 മീറ്റര്‍ റിലേയില്‍ ഇന്ത്യന്‍ താരങ്ങള്‍ ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ