കായികം

ജയം പിടിക്കാന്‍ മുന്നില്‍ നിന്നും നയിച്ച് കോഹ് ലിയും രോഹിത്തും; പക്ഷേ കോഹ് ലിക്ക് കാലിടറി

സമകാലിക മലയാളം ഡെസ്ക്

കോഹ് ലിയുടെ മികച്ച ഇന്നിങ്‌സ് മറികടന്ന് മുംബൈ ഐപിഎല്‍ പതിനൊന്നാം സീസണിലെ ആദ്യ ജയം പിടിച്ചു. 92 റണ്‍സെടുത്ത് കോഹ് ലി ടീമിനെ മുന്നില്‍ നിന്നും നയിച്ചെങ്കിലും 46 റണ്‍സ് അകലെ ബാംഗ്ലൂരിന്റെ പോരാട്ടം അവസാനിച്ചു. 

ആദ്യം ബാറ്റ് ചെയ്ത മുംബൈ രോഹിത്തിന്റെ 94 റണ്‍സ് മികവില്‍ 213 എന്ന സ്‌കോറിലേക്ക് എത്തുകയായിരുന്നു. ഓപ്പണറായി ഇറങ്ങിയ എവിനും മുംബൈ െഇന്നിങ്‌സിന് അടിത്തറയിട്ടു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂരിനെ വരിഞ്ഞ് മുറുക്കിയത് ക്രുനാല്‍ പാണ്ഡ്യയുടെ ബൗളിങ്ങായിരുന്നു. 28 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ക്രുനാല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. 

20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സില്‍ എത്തി നില്‍ക്കെ ബാംഗ്ലൂരിന്റെ പോരാട്ടം അവസാനിക്കുകയായിരുന്നു. നല്ല തുടക്കം കിട്ടിയിട്ടും അത് നിലനിര്‍ത്താന്‍ സാധിക്കാതിരുന്നതായിരുന്നു ബാംഗ്ലൂരിനെ വലച്ചത്. ഓപ്പണറായി ഇറങ്ങിയ കോഹ് ലി നാല് സിക്‌സും ഏഴ് ഫോറും പറത്തിയായിരുന്നു ബാംഗ്ലൂരിനെ ജയത്തോട് അടുപ്പിച്ചത്. കഴിഞ്ഞ നാല് മത്സരങ്ങളില്‍ നിന്നും ബാംഗ്ലൂരിന്റെ മൂന്നാമത്തെ തോല്‍വിയാണ് ഇത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്