കായികം

ഈ സ്‌നേഹത്തിന് എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക; വാക്കുകളില്ലെന്ന് സച്ചിന്‍

സമകാലിക മലയാളം ഡെസ്ക്

സമൂഹമാധ്യമങ്ങളില്‍ സച്ചിനുള്ള ജന്മദിനാശംസകളുടെ ഒഴുക്കായിരുന്നു ഇന്ന്. ഇപ്പോഴും, ഇനിയും നിങ്ങള്‍ക്ക് ഞങ്ങള്‍ക്ക് പ്രചോദനമായി തുടരുമെന്നായിരുന്നു 45ാം ജന്മദിനം ആഘോഷിക്കുമ്പോള്‍ വിവിഎസ് ലക്ഷ്മണിന് സച്ചിനോട് പറയാനുണ്ടായിരുന്നത്. 

2003ലെ സെഞ്ചൂറിയനിലെ നിമിഷമായിരുന്നു എന്റെ ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒന്ന്. ലോക കപ്പ് മത്സരത്തില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ചു എന്നത് മാത്രമായിരുന്നില്ല അത്. 22 യാര്‍ഡിന് അപ്പുറം നിന്ന് സച്ചിന്‍ എന്താണെന്ന് ഞാന്‍ കണ്ടു. എന്നും നിലനില്‍ക്കും നിങ്ങളുടെ പ്രഭാവം എന്നായിരുന്നു സച്ചിന് ആശംസ നേര്‍ന്ന് കൈഫ് ട്വിറ്ററില്‍ കുറിച്ചത്. 

അങ്ങിനെ ക്രിക്കറ്റിന് അകത്ത് നിന്നും പുറത്ത് നിന്നും വന്ന് നിറഞ്ഞ ജന്മദിനാശംസകള്‍ക്കെല്ലാം നന്ദി പറയുകയാണ് സച്ചിന്‍ ഇപ്പോള്‍. നിങ്ങള്‍ നല്‍കുന്ന ഈ സ്‌നേഹത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നാണ് സച്ചിന്‍ പറയുന്നത്. പുലര്‍ച്ചെ 12 മണി മുതല്‍ ആശംസകള്‍ വന്നുകൊണ്ടിരിക്കുകയാണ്. 

സ്റ്റേഡിയത്തിലേക്ക് പോകുവാനുള്ള ഒരുക്കത്തിലാണ് ഞാന്‍. എല്ലാവരേയും അവിടെ കാണാമെന്നും സച്ചിന്‍ പറയുന്നു. മുംബൈ ഇന്ത്യന്‍ ഇന്ന് വാങ്കടെയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ജയത്തിലൂടെ സച്ചിന് ജന്മദിന സമ്മാനം നല്‍കാന്‍ മുംബൈ ഇന്ത്യന്‍സിന് സാധിക്കുമോയെന്നാറിയാനാണ് ആരാധകരിപ്പോള്‍ കാത്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍