കായികം

ആ പ്രാവിനെ കല്ലെറിയരുതേ...തന്റെ വിക്കറ്റ് തെറിപ്പിച്ചത് പ്രാവ് അല്ലെന്ന് ജെന്നിങ്‌സ്

സമകാലിക മലയാളം ഡെസ്ക്

ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ജെന്നിങ്‌സന്റെ വിക്കറ്റ് ഇന്ത്യയ്ക്ക് നേടിത്തന്നത് ഒരു പ്രാവാണോ? 35ാം ഓവറില്‍ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോഴായിരുന്നു കളി അടുത്ത് നിന്ന് ആസ്വദിക്കുന്നതിനായി പ്രാവ് ക്രീസിനടുത്ത് നിലയുറപ്പിച്ചത്. 

തൊട്ടടുത്ത ബോള്‍ പ്രതിരോധിക്കാന്‍ ജെന്നിങ്‌സ്‌ ശ്രമിച്ചെങ്കിലും പന്ത് നേരെ വീണത് സ്റ്റമ്പിലേക്ക്. പ്രാവാണ് ജെന്നിങ്‌സന്റെ ശ്രദ്ധ കളഞ്ഞതെന്നാണ് പലരുടേയും വിമര്‍ശനം. എന്നാല്‍ ജെന്നിങ്‌സ്‌ അത് സമ്മതിക്കുന്നില്ല. 

പ്രാവല്ല എന്റെ ശ്രദ്ധ കളഞ്ഞതെന്ന് ജെന്നിങ്‌സ്‌ പറയുന്നു. ഞാന്‍ തെറ്റ് വരുത്തി എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. എന്റെ കണക്കു കൂട്ടല്‍ തെറ്റുകയായിരുന്നു അവിടെ. പ്രാവിനെ ഞാന്‍ കുറ്റപ്പെടുത്തുകയേ ഇല്ല. 30 ഓവര്‍ മുന്‍പ് ബൗളേഴ്‌സ് എന്‍ഡിന് പിന്നില്‍ ആളുകള്‍ നിന്നിരുന്നു. അതും എന്റെ ശ്രദ്ധ കളഞ്ഞു എന്ന് നിങ്ങള്‍ പറയേണ്ടി വരുമെന്നും ജെന്നിങ്‌സ്‌ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത