കായികം

ഒബാമ ആഘോഷിച്ച മൈക്ക് ഡ്രോപ് കോഹ് ലിയില്‍ എത്തിയപ്പോള്‍, എന്താണ് മൈക്ക് ഡ്രോപ്? 

സമകാലിക മലയാളം ഡെസ്ക്

എന്താണ് മൈക്ക് ഡ്രോപ്പ്. ഇന്ത്യക്കെതിരെ ഏകദിന പരമ്പര ജയിച്ച് കോഹ് ലിക്ക് മുന്നില്‍ നിന്ന് റൂട്ട് മൈക്ക് ഡ്രോപ്പിലൂടെ ആഘോഷിച്ചതോടെ ആരാധകര്‍ ഇതെന്താണെന്ന് തിരഞ്ഞു തുടങ്ങിയിരുന്നു. ആദ്യ ടെസ്റ്റില്‍ റൂട്ടിനെ എറിഞ്ഞു വീഴ്ത്തി കോഹ് ലി മൈക്ക് ഡ്രോപ്പ് ആഘോഷിച്ച് ഇംഗ്ലണ്ട് താരത്തെ യാത്രയാക്കിയപ്പോഴേക്കും മൈക്ക് ഡ്രോപ്പ് ആഘോഷം ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായി. 

പന്ത് ചെയ്‌സ് ചെയ്തു പോയി പിടിച്ച് ബാലന്‍സ് പോയിട്ടും ഡയറക്ട് ഹിറ്റിലൂടെ ബാറ്റ്‌സ്മാനെ മടക്കുകയായിരുന്നു കോഹ് ലി.  മൈക്ക് ഡ്രോപ്പിനെ കുറിച്ച് ചിലത്...

മൈക്ക് ഡ്രോപ്പിന്റെ അര്‍ഥം

പ്രസംഗത്തിനോ, പെര്‍ഫോമന്‍സിനോ ശേഷം ഒരു വ്യക്തി മൈക്രോഫോണ്‍ മനപൂര്‍വം താഴേക്കിടുക, അല്ലെങ്കില്‍ താഴേക്കിടുന്നതായി അനുകരിക്കുന്നതാണ് മൈക്ക് ഡ്രോപ്പ്. ജയത്തിന്റെ പാരമ്യത്തിലോ, കീഴടക്കാന്‍ സാധിക്കാത്ത ജയത്തിലോ എത്തിയെന്ന് സൂചിപ്പിക്കുന്നതിന് വേണ്ടി ചെയ്യുന്ന ഒന്ന്. 

റാപ്, കോമഡി താരങ്ങള്‍ 1980കളില്‍ മൈക്ക് ഡ്രോപ്പ് ഉപയോഗിച്ചു. തന്റെ സ്റ്റാന്‍ഡ് അപ്പ് ഷോ ആയ ഡെലിറിയസില്‍ എഡി മര്‍ഫി 1983ല്‍ മൈക്ക് ഡ്രോപ് ആഘോഷം നടത്തിയെന്നാണ് പറയപ്പെടുന്നത്. 

പ്രശസ്തമാക്കിയത് ഒബാമ

2012ല്‍ അമേരിക്കന്‍ പ്രസിഡന്റ് ആയിരിക്കെ ഒബാമ ജിമ്മി ഫാലനൊപ്പം പ്രത്യക്ഷപ്പെട്ടിരുന്നു. അന്ന് മൈക്ക് ഡ്രോപ്പ് ആഘോഷിച്ച ഒബാമ 2016 ഏപ്രില്‍ 30നും വൈറ്റ് ഹൗസില്‍ ഡ്രോപ് മൈക്ക് ആഘോഷിച്ച് പ്രസംഗം അവസാനിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു