കായികം

കറന്‍ ഇന്ത്യയെ കുഴയ്ക്കുന്നു, മൂന്ന് വിക്കറ്റ് തുടരെ പിഴുത് പ്രഹരം

സമകാലിക മലയാളം ഡെസ്ക്

ഒരു ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി ഇന്ത്യയ്ക്ക് സാം കറന്റെ പ്രഹരം. നിലയുറപ്പിച്ച് കളിച്ച് തുടങ്ങവെയായിരുന്നു മുരളി വിജയിയെ കറന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയത്.  പിന്നാലെ എത്തിയ രാഹുലിന്റെ കുറ്റി തെറിപ്പിച്ച് കറന്‍ ഡ്രസിങ് റൂമിലേക്ക് മടക്കി. 

രാഹുല്‍ മടങ്ങിയതിന് പിന്നാലെ ധവാന്റെ വിക്കറ്റും കറന്‍ പിഴുത് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി. ധവാനും മുരളി വിജയിയും ചേര്‍ന്ന് ഇന്നിങ്‌സ് പടുത്തുയര്‍ത്തി കൊണ്ടു വരുന്നതിന് ഇടയിലായിരുന്നു കറന്റെ പ്രഹരം. 

മിഡ് ഓണിലൂടെ ബൗണ്ടറി പായിക്കാന്‍ ശ്രമിക്കവെയാണ് സെക്കന്‍ഡ് സ്ലിപ്പില്‍ മലന് ക്യാച്ച് നല്‍കി ധവാന്‍ മടങ്ങിയത്. ആന്‍ഡേഴ്‌സന്റേയും കറന്റേയും ബോളുകളെ കോഹ് ലി എങ്ങിനെ അതിജീവിക്കും എന്ന ആകാംക്ഷയിലാണ് ആരാധകര്‍. 

ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സ് 287 റണ്‍സില്‍ അവസാനിച്ചിരുന്നു. അശ്വിന്റെ നാല് വിക്കറ്റ് നേട്ടമാണ് ഇംഗ്ലണ്ട് ഇന്നിങ്‌സിനെ പിടിച്ചു കെട്ടിയത്. റൂട്ടിന്റേയും ബെയര്‍‌സ്റ്റോമിന്റേയും ചെറുത്തുനില്‍പ്പായിരുന്നു ഭേദപ്പെട്ട ടോട്ടലിലേക്ക് ആതിഥേയരെ എത്തിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ