കായികം

കളിക്കിടെ കമന്റേറ്റര്‍മാരുമായി സംസാരിച്ച് ഗോള്‍ കീപ്പര്‍; കിട്ടിയ തക്കത്തിന് അവര്‍ ഗോള്‍ വല കുലുക്കി

സമകാലിക മലയാളം ഡെസ്ക്

റഷ്യന്‍ ലോക കപ്പില്‍ പരീക്ഷിച്ച വീഡിയോ അസിസ്റ്റന്‍സ് റഫറി സിസ്റ്റം വിജയമായിരുന്നു. സാങ്കേതിക വിദ്യയുടെ വളര്‍ച്ച കളിക്കളത്തില്‍ പരമാവധി ഉപയോഗപ്പെടുത്തണം എന്ന വാദം അതോടെ ശക്തമായി. എന്നാല്‍ അങ്ങിനെ നടത്തിയ ഒരു പരീക്ഷണം എംഎല്‍എസിന്റെ നെഞ്ചു തുളച്ചായിരുന്നു കടന്നു പോയത്. 

എംഎല്‍എസും യുവന്റ്‌സും തമ്മിലുള്ള മത്സരത്തില്‍ എംഎല്‍എസിന്റെ ഗോള്‍ കീപ്പര്‍ കമന്റേറ്റര്‍മാരുമായി കളിക്കളത്തില്‍ നിന്നും സംവദിച്ചു. ക്രിക്കറ്റില്‍ പലവട്ടം നമ്മളത് കണ്ടു കഴിഞ്ഞു. ഫീല്‍ഡര്‍മാരുമായി കമന്റേറ്റര്‍മാര്‍ സംസാരിക്കുന്നത് ട്വിന്റി20യില്‍ പതിവ് കാഴ്ചയാണ്. 

യുവന്റ്‌സിനെതിരെ ഗോള്‍ മുഖത്ത് എംഎല്‍എസ് ആക്രമണം നടത്തവെയായിരുന്നു എംഎല്‍എസ് ഗോള്‍ കീപ്പര്‍ ബ്രാഡ് ഗുസാനുമായി കമന്റേറ്റര്‍മാര്‍ സംസാരിച്ചത്. എന്നാല്‍ പൊടുന്നനെ എംഎല്‍എസിന്‍ഫെ പക്കല്‍ നിന്നു പന്ത് തട്ടിയെടുത്ത് യുവന്റ്‌സ് താരം ഗോള്‍ പോസ്റ്റിലേക്ക് കുതിച്ചു. ആ സമയം വേണ്ട പൊസിഷനിലേക്ക് എത്താന്‍ എംഎല്‍എസിന്റെ ഗോള്‍ കീപ്പര്‍ക്കായില്ല. ഫലമോ എംഎല്‍എസിനെതിരെ യുവന്റ്‌സ വല കുലുക്കി. 

കുറച്ചു വിവേകത്തോടെ ഇത്തരം കാര്യങ്ങള്‍ നടപ്പിലാക്കണം എന്നാണ് ഈ സംഭവത്തിന് ശേഷം ആരാധകര്‍ പറയുന്നത്. എന്നാല്‍ പുതിയ ആശയത്തെ അനുകൂലിച്ചും പലരും എത്തുന്നുണ്ട്. കളി നടക്കുന്നതിനിടയില്‍ തന്നെ ഇന്റര്‍വ്യൂകള്‍ 2022 ലോക കപ്പില്‍ പ്രതീക്ഷിക്കുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്‌ക്ക്; വെറും വയറ്റിൽ ഇവ കഴിക്കരുത്

ബ്രിജ് ഭൂഷണ് സീറ്റില്ല; മകന്‍ കരണ്‍ ഭൂഷണ്‍ കൈസര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാമ്പുകടിയേറ്റ് മരിച്ചു; ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്ന് കരുതി 20കാരന്റെ മൃതദേഹം ഗംഗയില്‍ കെട്ടിയിട്ടത് രണ്ടുദിവസം; വീഡിയോ