കായികം

ജന്മദിനാശംസ നേര്‍ന്ന് മോഹന്‍ലാല്‍; ഛേത്രിയുടെ മറുപടിയില്‍ ഞെട്ടി ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

കളിക്കളത്തിലെ ഇന്ത്യയുടെ ഇരട്ട ചങ്കന്റെ ജന്മദിനമാണ് ഇന്ന്. ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചാണ് ഇന്ത്യയുടെ ഇതിഹാസ താരം സുനില്‍ ഛേത്രിയുടെ ജന്മദിനം ഡല്‍ഹി ഫുട്‌ബോള്‍ അസോസിയേഷന്‍ ആഘോഷിക്കുന്നത്. ഇന്ത്യയുടെ പ്രിയപ്പെട്ട ഫുട്‌ബോളര്‍ക്കുള്ള ജന്മദിന ആശംസകള്‍ നിറയുകയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍. 

ഛേത്രിക്ക് ജന്മദിനാശംസ നേര്‍ന്നവരുടെ കൂട്ടത്തില്‍ മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലുമുണ്ട്. ഛേത്രിയുടെ ഫോട്ടോ ഒപ്പം ചേര്‍ത്ത് മോഹന്‍ലാല്‍ ട്വിറ്ററിലൂടെ ഛേത്രിക്ക് ജന്മദിനാശംസ നേര്‍ന്നു. 

മോഹന്‍ലാലിന്റെ ആശംസയ്ക്ക് ഛേത്രി നന്ദി പറഞ്ഞതാണ് ആരാധകരില്‍ കൂടുതല്‍ കൗതുകം നിറയ്ക്കുന്നത്. ഒരുപാട് നന്ദി, ലാലേട്ട എന്നാണ് ഛേത്രി ഇതിനൊപ്പം കുറിക്കുന്നത്. ഛേത്രിയുടെ ലാലേട്ട വിളി ആരാധകര്‍ക്കും ഏറെ ഇഷ്ടപ്പെട്ടു. ഹാപ്പി ബെര്‍ത് ഡേ സുനിലേട്ട എന്ന് പറഞ്ഞാണ് മലയാളികള്‍ ഛേത്രിക്കിപ്പോള്‍ ജന്മദിനാശംസ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ