കായികം

മാന്ത്രിക സ്‌പെല്‍, ഹാട്രിക്ക്;  ആ ജേഴ്‌സി തരൂ എന്ന് ലോര്‍ഡ്‌സ് മ്യൂസിയം 

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: കൗണ്ടി ക്രിക്കറ്റില്‍ തകര്‍പ്പന്‍ ഹാട്രിക്കുമായി ജോഫ്രെ ആര്‍ച്ചര്‍. അവസാന ഓവറില്‍  ഹാട്രിക്ക് നേടിയ ജോഫ്രെ ആര്‍ച്ചറിന്റെ മികവ് സസ്സെക്‌സിനെ വിജയത്തിലേക്കു നയിച്ചു. മിഡില്‍സെക്‌സിനെതിരായ പോരാട്ടത്തിലാണ് മാജിക് സ്‌പെല്ലിലൂടെ ആര്‍ച്ചര്‍ ടീമിനെ വിജയത്തിലെത്തിച്ചത്. ആദ്യം ബാറ്റു ചെയ്ത സസ്സെക്‌സ് 19.4 ഓവറില്‍ 168 റണ്‍സിന് പുറത്തായപ്പോള്‍, സസ്സെക്‌സ്, മിഡില്‍സെക്‌സിനെ 156 റണ്‍സില്‍ ഒതുക്കുകയായിരുന്നു. ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്‍ നേടിയ 90 റണ്‍സിന്റെ ബലത്തിലാണ് മിഡില്‍സെക്‌സ് വിജയത്തിനടുത്തെത്തിയത്. 

19ാം ഓവര്‍ അവസാനിക്കുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെന്ന നിലയിലായിരുന്നു മിഡില്‍സെക്‌സ്. അവസാന ഓവര്‍ എറിയാനെത്തിയ ജോഫ്ര ആര്‍ച്ചറിന്റെ ആദ്യ പന്തില്‍ മോര്‍ഗന്‍ സിംഗിള്‍ നേടി. രണ്ടാം പന്തില്‍ സിംസണും സിംഗിള്‍ നേടിയതോടെ മോര്‍ഗന്‍ വീണ്ടും ക്രീസില്‍. ലക്ഷ്യം നാല് പന്തില്‍ 14 റണ്‍സ്. മൂന്നാം പന്തില്‍ ജോര്‍ദാന്റെ ക്യാച്ചില്‍ മോര്‍ഗന്‍ പുറത്ത്. നാലാം പന്തില്‍ സിംസണും അഞ്ചാം പന്തില്‍ ജയിംസ് ഫുള്ളറും മടങ്ങിയതോടെ ആര്‍ച്ചര്‍ ഹാട്രിക്കും ടീമിന്റെ വിജയവും ഉറപ്പാക്കി.

ഇപ്പോഴിതാ ജോഫ്ര ആര്‍ച്ചറിന്റെ ജഴ്‌സിക്കായി ലോര്‍ഡ്‌സിലെ മ്യൂസിയം അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നു. മാന്ത്രിക ബൗളിങിലൂടെ ടീമിനെ വിജയത്തിലെത്തിച്ചതോടെയാണ് ആര്‍ച്ചറിന്റെ ജഴ്‌സി മ്യൂസിയത്തില്‍ സൂക്ഷിക്കാനായി ലോര്‍ഡ്‌സ് അധികൃതര്‍ ആവശ്യപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്