കായികം

ലേഡി സൂപ്പര്‍ സ്റ്റാര്‍ ഇംഗ്ലണ്ടില്‍ തകര്‍ക്കുന്നു; അതിവേഗ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ ശതകം

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഒരു ഭാഗത്ത് കോഹ്‌ലി തകര്‍ക്കുമ്പോള്‍ മറുഭാഗത്ത് ലേഡി സൂപ്പര്‍ സ്റ്റാര്‍ സ്മൃതി മന്ധാനയാണ് താരം. ദിവസങ്ങള്‍ക്ക് മുന്‍പ് അതിവേഗ അര്‍ധ സെഞ്ച്വറിയുമായി ക്രിക്കറ്റ് ലോകത്തിന്റെ മനം കവര്‍ന്ന മന്ധാന ഇത്തവണ സെഞ്ച്വറി തന്നെ അടിച്ചെടുത്താണ് താരമായത്. ഇംഗ്ലണ്ടിലെ പ്രീമിയര്‍ വനിതാ ആഭ്യന്തര ടി20 ടൂര്‍ണമെന്റായ കെ.ഐ.എ സൂപ്പര്‍ ലീഗിലാണ് മന്ധാന തന്റെ ബാറ്റിങ് മികവിന് ശതകത്തിന്റെ നിറവ് നല്‍കിയത്. 61 പന്തില്‍ 102 റണ്‍സ് അടിച്ചെടുത്ത ഇന്ത്യന്‍ താരത്തിന്റെ മികവില്‍ വെസ്‌റ്റേണ്‍ സ്‌റ്റോം-  ലങ്കാഷെയര്‍ തണ്ടറിനെ ഏഴു വിക്കറ്റിന് തകര്‍ത്തു. ലങ്കാഷെയറിനായി കളത്തിലിറങ്ങിയ മറ്റൊരു ഇന്ത്യന്‍ താരമായ ഹര്‍മന്‍പ്രീത് കൗര്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ലങ്കാഷെയര്‍ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 153 റണ്‍സ്. 154 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ വെസ്‌റ്റേണ്‍ ബ്രോമിനായി 61 പന്തില്‍ 12 ബൗണ്ടറിയും നാലു സിക്‌സും ഉള്‍പ്പെടെയാണ് മന്ധാന 102 റണ്‍സെടുത്തത്. 

മികച്ച ഫോമിലാണ് നിലവില്‍ മന്ധാന. കഴിഞ്ഞ നാല് ഇന്നിങ്‌സുകളിലായി 37, 52, 43 സ്‌കോര്‍ ചെയ്തതിന് പിന്നാലെയാണ് ലങ്കാഷെയറിനെതിരെ സെഞ്ച്വറി നേടിയത്. അഞ്ച് ഇന്നിങ്‌സുകളിലായി 282 റണ്‍സ് അടിച്ചെടുത്ത മന്ധാനയാണ് ടോപ് സ്‌കോറര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി