കായികം

ആന്‍ഡേഴ്‌സന്‍ വില്ലനാകുന്നു, തുടക്കത്തിലേ കാര്‍ത്തിക്കിനെ മടക്കി

സമകാലിക മലയാളം ഡെസ്ക്

84 റണ്‍സ് അടിച്ചെടുത്ത് ജയം പിടിക്കാന്‍ ഇറങ്ങിയ ഇന്ത്യയെ തുടക്കത്തിലെ പ്രഹരിച്ച് ഇംഗ്ലണ്ട്. അഞ്ച് വിക്കറ്റ് കയ്യിലുണ്ടെന്ന ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി ദിനേശ് കാര്‍ത്തിക്കിനെ ആന്‍ഡേഴ്‌സന്‍ മടക്കി. 

കോഹ് ലിക്കൊപ്പം കൂട്ടുകെട്ടിന് അനുവദിക്കാതെയാണ് നാലാം ദിനത്തിന്റെ തുടക്കത്തില്‍ തന്നെ കാര്‍ത്തിക്കിനെ ആന്‍ഡേഴ്‌സന്‍ മടക്കിയത്. 110 റണ്‍സിന് മൂന്നാം ദിനം കളി അവസാനിപ്പിച്ച ഇന്ത്യ നാലാം ദിനം ബാറ്റിങ് ആരംഭിച്ച് രണ്ട് റണ്‍സ് മാത്രം കൂട്ടിച്ചേര്‍ക്കുന്നതിന്റെ ഇടയിലാണ് കാര്‍ത്തിക്കിന്റെ വിക്കറ്റ് നഷ്ടമായത്. ആന്‍ഡേഴ്‌സന്റെ കൃത്യതയാര്‍ന്ന ലൈനിലും ലെങ്തിലും വന്ന ബോള്‍ ഔട്ട്‌സൈഡ് എഡ്ജില്‍ കൊണ്ട് സ്ലിപ്പില്‍ നില്‍ക്കുകയായിരുന്ന മലന്റെ കൈകളിലേക്ക് എത്തുകയായിരുന്നു.

കോഹ് ലിയുടെ ഇന്നിങ്‌സിന് ആശ്രയിച്ചാണ് ഇന്ത്യയുടെ ജയം. കോഹ് ലി-കാര്‍ത്തിക് കൂട്ടുകെട്ടില്‍ 32 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. ഹര്‍ദിക്കിനൊപ്പം നിലയുറപ്പിച്ച് നിന്ന് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാനാവും നാലാം ദിനം കോഹ് ലിയുടെ  ശ്രമം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ