കായികം

ഓസിലിനൊപ്പം ഗോമസും; ജര്‍മനിക്ക് വേണ്ടിയുള്ള കളി  മതിയാക്കുന്നു

സമകാലിക മലയാളം ഡെസ്ക്

മെസൂട് ഓസിലിന് പിന്നാലെ ജര്‍മന്‍ കുപ്പായം അഴിച്ച് മാരിയോ ഗോമസ്. 2018ലെ ലോക കപ്പില്‍ രാജ്യത്തിനായി കളിക്കണം എന്ന തന്റെ ആഗ്രഹം പൂര്‍ത്തിയായെന്നും, ഇനി യുവ താരങ്ങള്‍ കടന്നു വരട്ടേയെന്നും പറഞ്ഞാണ് ഗോമസ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 

ജര്‍മന്‍-സ്പാനിഷ് വംശജനാണ് ഗോമസ്. എന്നാല്‍ ഓസില്‍ ഉന്നയിച്ച വംശീയ ആരോപണങ്ങള്‍ ഗോമസില്‍ നിന്നുമുണ്ടായില്ല. 2007 നും 2018നും ഇടയ്ക്കുള്ള 11 വര്‍ഷ കാലമാണ് ഗോമസ് ജര്‍മന്‍ ടീമിന് വേണ്ടി കളിച്ചത്. 

2010 ലോക കപ്പില്‍ ഗോമസ് ജര്‍മനിക്ക് വേണ്ടി കളിച്ചിരുന്നു. എന്നാല്‍ പരിക്കിനെ തുടര്‍ന്ന് 2014ല്‍ ജര്‍മന്‍ ടീമിന് വേണ്ടി കളത്തിലിറങ്ങാനായില്ല. 78 മത്സരങ്ങള്‍ ഗോമസ് ഇതിനോടകം ജര്‍മനിക്ക് വേണ്ടി കളിച്ചു കഴിഞ്ഞു. 37 തവണ ഗോള്‍ വല കുലുക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്