കായികം

ഓട്ടോറിക്ഷയ്ക്ക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ എന്താണ് കാര്യം? ഭാരത് ആര്‍മി മറുപടി പറയും

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഡ്രസിങ് റൂമില്‍ നിന്നും നിര്‍ദേശങ്ങളാണ് പലപ്പോഴും ഡ്രിങ്ക്‌സ് വഴി ക്രീസില്‍ നില്‍ക്കുന്ന കളിക്കാരിലേക്ക് എത്തുക. ടീമിലെ ജൂനിയര്‍ താരങ്ങള്‍ക്കോ, പ്ലേയിങ് ഇലവനില്‍ ഇടം ലഭിക്കാത്തവര്‍ക്കോ ആയിരിക്കും ഇതിന്റെ ചുമതല. പക്ഷേ ഗാംഗുലിയും ധോനിയുമെല്ലാം ഡ്രിങ്ക്‌സുമായെത്തി നമ്മളെ ഞെട്ടിച്ചിട്ടുമുണ്ട്. 

എന്നാലിവിടെ കളിക്കാര്‍ക്ക് ഡ്രിങ്ക്‌സ് നല്‍കാന്‍ പുതിയൊരു വഴി കണ്ടുപിടിച്ചിരിക്കുകയാണ് ആരാധക കൂട്ടായ്മയായ ഭാരത് ആര്‍മി. ഓട്ടോറിക്ഷയില്‍ എത്തിയാണ് ഗ്രൗണ്ടില്‍ നില്‍ക്കുന്ന കളിക്കാര്‍ക്ക് ഡ്രിങ്ക്‌സ് നല്‍കിയത്. 

ഇംഗ്ലണ്ടിലെ ഒരു പ്രാദേശിക ടെസ്റ്റ് മത്സരത്തിന് ഇടയിലായിരുന്നു ഭാരത് ആര്‍മി ഓട്ടോറിക്ഷയില്‍ ഗ്രൗണ്ടിലെത്തി പരീക്ഷണം നടത്തിയത്. ഈ പരീക്ഷണം അവര്‍ ബിസിസിഐയുടെ  ശ്രദ്ധയിലേക്കും എത്തിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു