കായികം

കോഹ്‌ലിയടക്കമുള്ളവര്‍ക്കെതിരെ പന്തെറിയാന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ ഇന്ത്യന്‍ ടീമിനായുള്ള അരങ്ങേറ്റം വാര്‍ത്തയായിരുന്നു. ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് തയ്യാറെടുക്കുന്ന സീനിയര്‍ ടീം അംഗങ്ങള്‍ക്ക് നെറ്റ്‌സില്‍ പന്തെറിഞ്ഞാണ് അര്‍ജുന്‍ വാര്‍ത്തയില്‍ നിറയുന്നത്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങള്‍ക്ക് അര്‍ജുന്‍ പന്തെറിഞ്ഞുകൊടുത്തത്.

ഇന്ത്യന്‍ ടീമില്‍ ഇടംകൈ പേസ് ബൗളര്‍മാര്‍ ഇല്ലാത്തതിനാലാണ് അര്‍ജുനും പരിശീലനത്തിന്റെ ഭാഗമായത്. ടീമിലെ പ്രധാന താരങ്ങളെല്ലാം അര്‍ജുന്റെ പന്തുകള്‍ നേരിടാന്‍ പരിശീലന വേളയില്‍ സമയം കണ്ടെത്തി. 

ശ്രീലങ്കയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ യൂത്ത് ടീമിന്റെ ഭാഗമായിരുന്ന അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ യൂത്ത് ടെസ്റ്റുകളില്‍ കളിച്ചിരുന്നു. എന്നാല്‍, ഏകദിന ടീമില്‍ സ്ഥാനം നേടാനാകാതെ പോയതോടെയാണ് അര്‍ജുന്‍ ലണ്ടനിലെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയിലെ നിരവധി സ്‌കൂളുകളില്‍ ബോംബ് ഭീഷണി, പരീക്ഷകൾ നിർത്തി; പരിശോധന

ഗ്ലാമര്‍ ഷോ നിര്‍ത്തി ഇനി എപ്പോഴാണ് അഭിനയിക്കുന്നത്?; മറുപടിയുമായി മാളവിക മോഹനന്‍

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ

ആലുവ ​ഗുണ്ടാ ആക്രമണം: നാലുപേർ പിടിയിൽ; ബൈക്കിലും കാറിലുമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

ഗേറ്റ് അടയ്ക്കുന്നതിനിടെ മിന്നലേറ്റു; കശുവണ്ടി ഫാക്ടറി വാച്ചര്‍ മരിച്ചു