കായികം

'ടെന്നീസില്ലാതെ ഞാനില്ല'; ഗര്‍ഭകാലത്തും റാക്കറ്റുമേന്തി സാനിയ മിര്‍സ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ളിക്കളത്തില്‍ നിന്ന് കുറച്ചു നാള്‍ മാറ്റി നിര്‍ത്താന്‍ കഴിഞ്ഞേക്കും പക്ഷേ ടെന്നീസിനെ അടര്‍ത്തി കളയാന്‍ കഴിയില്ലെന്ന് സാനിയ മിര്‍സ അന്ന് പറഞ്ഞത് ഹൃദയത്തില്‍ നിന്നായിരുന്നുവെന്ന് തെളിയിക്കുന്നതാണ് സഹോദരി അനം പങ്കുവച്ച വീഡിയോ. അനത്തിനൊപ്പം സാനിയ ടെന്നീസ് കളിക്കുന്ന വീഡിയോയാണ് ഇന്‍സ്റ്റയില്‍ വൈറലായിരിക്കുന്നത്. അച്ഛന്‍ ഇമ്രാന്‍ മിര്‍സ കോര്‍ട്ടിന് സമീപം നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.

ജീവിതത്തിലെ ഏറ്റവും സന്തോഷം നല്‍കുന്ന കാലത്തിലൂടെയാണ് കടന്നുപോകുന്നതെങ്കിലും എത്രയും വേഗം കളിക്കളത്തിലേക്ക് മടങ്ങിവരുമെന്നാണ് സാനിയ പറയുന്നത്. ടെന്നീസില്ലാതെ ജീവിക്കുന്നതിനെ കുറിച്ച് ആലോചിക്കാനേ ആവില്ലെന്നും ഒരു അഭിമുഖത്തില്‍ അവര്‍ പറഞ്ഞിരുന്നു.

പാക് ക്രിക്കറ്റ് താരമായ ശുഐബ് മാലികാണ് സാനിയയുടെ ഭര്‍ത്താവ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്