കായികം

കുര്‍ട്ടോയിസിനെ കാണാം ഇനി റയലിന്റെ ഗോള്‍ വലയ്ക്ക് മുന്നില്‍; ചെല്‍സിയില്‍ നിന്ന് ബെല്‍ജിയം ഹീറോയെ റാഞ്ചി സ്പാനിഷ് കരുത്തര്‍

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: അഭ്യൂഹങ്ങള്‍ക്കും നീണ്ട ചര്‍ച്ചകള്‍ക്കുമൊക്കെ വിരാമമിട്ട് റയല്‍ മാഡ്രിഡ് ചെല്‍സി ഗോള്‍ കീപ്പറും ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത് ഗോള്‍ഡന്‍ ഗ്ലൗ സ്വന്തമാക്കുകയും ചെയ്ത തിബോട്ട് കുര്‍ട്ടോയിസിനെ ടീമിലെത്തിച്ചു. 26 കാരനായ താരത്തിന്റെ വരവ് റയല്‍ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ലോകകപ്പില്‍ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ സ്വന്തമാക്കിയ കുര്‍ട്ടോയിസിനെ റയല്‍ റാഞ്ചുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. റയലിലേക്ക് ചേക്കേറണമെന്നുള്ള തന്റെ ആഗ്രഹം തുറന്നുപറയാനും അദ്ദേഹം മടിച്ചിരുന്നില്ല. 

കുര്‍ട്ടോയിസിനെ വിട്ടുനല്‍കിയതിനു പിന്നാലെ ക്രൊയേഷ്യയുടെ റയല്‍ മാഡ്രിഡ് മിഡ്ഫീല്‍ഡര്‍ മാറ്റിയോ കൊവാസിചിനെ ചെല്‍സി ടീമിലെത്തിച്ചു. കരാര്‍ വായ്പയിലാണ് ചെല്‍സിക്ക് കൊവാസിക്കിനെ റയല്‍ വിട്ടുനല്‍കിയത്.

റയലുമായി കുര്‍ട്ടോയിസ് ആറു വര്‍ഷത്തെ കരാറിലാണ് ഒപ്പിടുന്നത്. ഏതാണ്ട് 35 മില്യണ്‍ യൂറോയ്ക്കാണ് കുര്‍ട്ടോയിസിനെ റയല്‍ സ്വന്തമാക്കിയിട്ടുള്ളത്. കരാര്‍ കാലാവധിയും തുകയും ഇരു ടീമും പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. 2011ല്‍ ചെല്‍സിയിലെത്തിയ കുര്‍ട്ടോയിസ് 126 മല്‍സരങ്ങളില്‍ ക്ലബിന്റെ ഗോള്‍ വല കാത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)

മിഖായേലിന്‍റെ വില്ലന്‍ ഇനി നായകന്‍: മാർക്കോയുമായി ഉണ്ണി മുകുന്ദൻ, സംവിധാനം ഹനീഫ് അദേനി

സംസാരിക്കുന്നതിനിടെ മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക്; ശ്വാസകോശത്തില്‍ നിന്ന് വിദഗ്ധമായി പുറത്തെടുത്തു