കായികം

അനുഷ്‌കയ്ക്ക് മാത്രം പ്രത്യേക പരിഗണന, ട്വീറ്റ് ലൈക്ക് ചെയ്ത് രോഹിത്തും

സമകാലിക മലയാളം ഡെസ്ക്

ഇംഗ്ലണ്ട് പര്യടനത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ കുടുംബാംഗങ്ങളുടെ കാര്യത്തില്‍ ബിസിസിഐ ഇരട്ടത്താപ്പ് കാണിക്കുന്നുവെന്ന ആരോപണത്തെ പിന്തുണച്ച് രോഹിത് ശര്‍മയും എന്ന് സൂചന. ഇംഗ്ലണ്ടിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സംഘടിപ്പിച്ച വിരുന്നില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഒപ്പം അനുഷ്‌ക ശര്‍മ പങ്കെടുത്തത് വിവാദമായിരുന്നു. 

കളിക്കാരുടെ ഭാര്യമാര്‍ക്ക് വ്യത്യസ്ത നിയമം എന്ന പേരില്‍ വന്ന ട്വീറ്റ് രോഹിത് ശര്‍മ ലൈക്ക് ചെയ്തതോടെയാണ് ഏവരും അമ്പരന്നത്. ഇംഗ്ലണ്ടിലെ ഏകദിന പരമ്പരയ്ക്ക് പിന്നാലെ രോഹിത് നാട്ടിലേക്ക് മടങ്ങിയിരുന്നു. മൂന്നാം ട്വിന്റി20യിലും ആദ്യ ഏകദിനത്തിലും സെഞ്ചുറി നേടിയെങ്കിലും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലേക്ക് രോഹിത്തിന് ഇടം കണ്ടെത്താന്‍ സാധിച്ചില്ല.

കളിക്കാരുടെ ഭാര്യമാരുടെ കൂട്ടത്തില്‍ അനുഷ്‌കയ്ക്ക് മാത്രം ക്ഷണം ലഭിച്ചതും, രഹാനേ പിന്‍നിരയില്‍ പ്രത്യക്ഷപ്പെട്ടതും വിവാദത്തിന് ഇടയാക്കിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ആദ്യ മൂന്ന്  ടെസ്റ്റുകള്‍ക്ക് ശേഷം മാത്രമേ കുടുംബാംഗങ്ങള്‍ക്ക് കളിക്കാര്‍ക്കൊപ്പം ചേരാന്‍ സാധിക്കുകയുള്ളു എന്ന നിയന്ത്രണവും ബിസിസിഐ കൊണ്ടുവന്നിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അനുഷ്‌കയ്ക്ക് എന്തുകൊണ്ട് ഇത് ബാധകമല്ലെന്ന ചോദ്യമാണ് ഉയര്‍ന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്