കായികം

അവസാന ഓവറില്‍ ജയിക്കാന്‍ ആറ് റണ്‍സ് മാത്രം, പക്ഷേ പിന്നെ സംഭവിച്ചത് മാജിക്

സമകാലിക മലയാളം ഡെസ്ക്

ഓള്‍ഡ്ട്രഫോര്‍ഡ് അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് ആറ് റണ്‍സ് മാത്രം. കയ്യില്‍ നാല്‍ വിക്കറ്റുകള്‍ ബാക്കി. പക്ഷേ ബൗളര്‍ മാന്ത്രീകനായതോടെ ട്വിന്റി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച അവസാന ഓവര്‍ പിറക്കുകയായിരുന്നു അവിടെ. 

ഇംഗ്ലണ്ടിലെ പ്രാദേശിക ട്വിന്റി20 ടൂര്‍ണമെന്റില്‍ ഡര്‍ഹാം ജെറ്റ്‌സ്-ലങ്കാഷെയര്‍ എന്നിവര്‍ തമ്മിലുള്ള  മത്സരത്തിലായിരുന്നു അവസാന ഓവറിലെ മാജിക് പിറന്നത്. ആദ്യം ബാറ്റ് ചെയ്ത ഡര്‍ഹാം 155 റണ്‍സ് എതിര്‍ ടീമിന് മുന്നില്‍ വെച്ചു. എന്നാല്‍ ലങ്കാഷെയറിന് തങ്ങളുടെ പോരാട്ടം 150 റണ്‍സില്‍ അവസാനിപ്പിക്കേണ്ടി വന്നു.

ഡര്‍ഹാമിന്റെ ബൗളര്‍ ട്രവസ്‌കിസാണ് ലങ്കാഷെയറില്‍ നിന്നും ജയം തട്ടിയെടുത്തത്. അവസാന ഓവറില്‍ ഡാനിയേല്‍ ലാംപും ജയംസ് ഫോക്‌നറുമായിരുന്നു ലങ്കാഷെയറിന് വേണ്ടി ക്രീസില്‍. അവസാന ഓവറിലെ ആദ്യ പന്തില്‍ റണ്‍സ് എടുക്കാനായില്ല. രണ്ടാമത്തെ പന്തില്‍ ഫോക്‌നര്‍ ഔട്ട്. 

മൂന്നാം പന്തിലും റണ്‍സ് ഇല്ല. നാലാം പന്ത് കയറി അടിക്കാനുള്ള ശ്രമത്തിന് ഇടയില്‍ വിക്കറ്റ് കീപ്പര്‍ ലാംപിന്റെ കുറ്റിത്തെറിപ്പിച്ചു. അഞ്ചാം പന്തില്‍ വീണ്ടും വിക്കറ്റ് വീണു. അവസാന ബോളില്‍ ഒരു റണ്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ക്രിക്കറ്റ് കളിക്കുന്നതിനിടെ 22 കാരന്‍ കുഴഞ്ഞു വീണു മരിച്ചു

'പുഷ്പ പുഷ്പ'....,പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ പുഷ്പ 2-വിലെ ആദ്യഗാനം പുറത്ത്; ചിത്രം ഓഗസ്റ്റ് 15 ന് തീയറ്ററുകളില്‍

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം

പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തി, ബാങ്കില്‍ പണവുമായെത്തിയത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയതിനാല്‍: എം എം വര്‍ഗീസ്