കായികം

ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍ വിവരങ്ങള്‍ ചോര്‍ന്നു? ആദ്യ ടെസ്റ്റിലെ അതേ ടീം എന്ന് റിപ്പോര്‍ട്ട്‌

സമകാലിക മലയാളം ഡെസ്ക്

ലോര്‍ഡ്‌സില്‍ മഴ കളിച്ചതോടെ ആദ്യ ദിനം ഉപേക്ഷിക്കേണ്ടി വന്നു. ടോസ് പോലും ഇടാനാവാതെ മഴ നിറഞ്ഞു നില്‍ക്കുകയായിരുന്നു. എന്നാല്‍ അതിനിടയില്‍ ഇരു ടീമുകളുടേയും പ്ലേയിങ് ഇലവന്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. 

ഇന്ത്യയുടേയും ഇംഗ്ലണ്ടിന്റേയും പ്ലേയിങ് ഇലവന്‍ എന്ന പേരിലുള്ള പട്ടിക സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒന്നാം ടെസ്റ്റിന് ഇറങ്ങിയ ടീമില്‍ നിന്നും മാറ്റങ്ങള്‍ ഇല്ലാതെയാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനും ഇറങ്ങുന്നത് എന്നാണ് പുറത്തുന്ന പ്ലേയിങ് ഇലവന്‍ പട്ടികയില്‍ നിന്നും വ്യക്തമാകുന്നത്. 

ലോര്‍ഡ്‌സ് ടെസ്റ്റിന് മുന്‍പ് മാധ്യമങ്ങളെ കണ്ടപ്പോള്‍, രണ്ട് സ്പിന്നര്‍മാരെ കളിപ്പിച്ചേക്കും എന്നായിരുന്നു കോഹ് ലി സൂചന നല്‍കിയിരുന്നത്. അശ്വിനൊപ്പം കുല്‍ദീപ് എത്തുമെന്ന് സൂചനയുണ്ടായിരുന്നു എങ്കിലും എഡ്ജ്ബാസ്റ്റണില്‍ പരാജയപ്പെട്ട പ്ലേയിങ് ഇലവനുമായിട്ടാണ് ഇന്ത്യ ലോര്‍ഡ്‌സിലും ഇറങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 

ഇംഗ്ലണ്ട് ടീമിലേക്ക് മൊയിന്‍ അലിക്ക് പകരം ക്രിസ് വോക്‌സ് എത്തുന്നുവെന്നാണ് സമൂഹമാധ്യമങ്ങളിലുടെ പ്രചരിക്കുന്ന പ്ലേയിങ് ഇലവനില്‍ നിന്നും വ്യക്തമാകുന്നത്. പ്ലേയിങ് ഇലവനില്‍ മാറ്റം വരുത്തുന്നില്ല എങ്കില്‍ ഇത് ആദ്യമായിട്ടാകും വിരാട് കോഹ് ലി മാറ്റങ്ങളില്ലാതെ രണ്ട് ടെസ്റ്റുകള്‍ തുടര്‍ച്ചയായി ടീമിനെ ഇറക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ