കായികം

ഇപ്പോഴെങ്ങാനും ഓടി എത്തുമോ? പെനാല്‍റ്റി കിക്കെടുക്കാന്‍ പോഗ്ബ ഓടിയ ഓട്ടം

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: പ്രീമിയര്‍ ലീഗ് കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന മൗറിനോയും സംഘവും സീസണിലെ ആദ്യ മത്സരത്തില്‍ ജയിച്ചു കയറി. ലെയ്‌സ്റ്റര്‍ സിറ്റിക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ജയം. ജയിച്ചു തുടങ്ങിയെങ്കിലും യുനൈറ്റഡ് താരം പോഗ്ബയാണ് ഇപ്പോള്‍ ആരാധകരുടെ ട്രോളുകളില്‍ നിറയുന്നത്. 

മൂന്നാം മിനിറ്റിലായിരുന്നു മുന്നിലെത്താന്‍ അവസരം ലഭിച്ച് യുനൈറ്റഡിന് 
പെനാല്‍റ്റി ലഭിക്കുന്നത്. വലയിലാക്കാന്‍ എത്തിയത് പോഗ്ബയും. ഗോള്‍ പോസ്റ്റിന്റെ ഇടതു മൂലയിലേക്ക് പോഗ്ബ പിഴവില്ലാതെ പന്ത് അടിച്ചിട്ടു. പക്ഷേ അതിന് പോഗ്ബയെടുത്ത സമയത്തെയാണ് ആരാധകര്‍ ട്രോളുന്നത്. 

പെനാല്‍റ്റി സ്‌പോട്ടിലേക്ക് പതിയെ പതിയെ ഓടുകയായിരുന്നു പോഗ്ബ. ട്രോളാക്കാതെ വിടാന്‍ പറ്റാത്ത രീതിയിലായിരുന്നു പോഗ്ബയുടെ കൗതുകം നിറച്ച ആ ഓട്ടം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്