കായികം

ഐഎസ്എല്ലിന് വേണ്ടി കാത്തിരിക്കേണ്ട, തൊട്ടടുത്ത് എത്തി

സമകാലിക മലയാളം ഡെസ്ക്

ഐഎഎസ്എല്ലിന്റെ അഞ്ചാം സീസണിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എന്നാല്‍  നാലാം സീസണ്‍ പോലെ ഐഎസ്എല്ലിന് ആരവം ഉയരുന്നതിനായി ആരാധകര്‍ക്ക് അധികം കാത്തിരിക്കേണ്ടി വരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സെപ്തംബര്‍ അവസാനം വാരത്തില്‍ ഐഎസ്എല്‍ ആവേശത്തിന് കൊടി ഉയരുമെന്നാണ് സൂചന. ഒക്ടോബര്‍ 15ടെ ഐലീഗിനും തുടക്കമായേക്കും. കഴിഞ്ഞ വര്‍ഷം  അണ്ടര്‍ 17 ഫിഫ ലോക കപ്പിന് ഇന്ത്യ വേദിയായതിനെ തുടര്‍ന്നാണ് ഐഎസ്എല്‍ നവംബര്‍ അവസാനത്തോടെ നടത്തേണ്ടി വന്നത്. 

എന്നാല്‍ അഞ്ചാം ഐഎസ്എല്‍ സീസണ്‍ സെപ്തംബര്‍ 29ന് ആരംഭിക്കും. സീസണ്‍ ആരംഭിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രമാണുള്ളത് എന്നത് കൊണ്ട് പത്ത് ടീമുകളും അതിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. 

ചൈനയ്‌ക്കെതിരെ ഇന്ത്യ സൗഹൃദമത്സരം കളിക്കുന്നത് കൊണ്ട് ഐഎസ്എല്ലിന് ഇടയില്‍ ഇടവേള ഉണ്ടായേക്കും. ഒക്ടോബറിലാണ് ചൈനയുമായുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ മത്സരം. എഎഫ്‌സി കപ്പില്‍ പങ്കെടുക്കുന്നത് കൊണ്ട് ഡിസംബര്‍ മധ്യം മുതല്‍ ഫെബ്രിവരി വരെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇതിനുള്ള സമയം ലഭിക്കണം. 

ഐഎസ്എല്ലിന് പിന്നാലെ സൂപ്പര്‍ കപ്പ് ഈ വര്‍ഷവും നടത്തണം എന്നാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ താത്പര്യം എങ്കിലും ടീമുകളില്‍ ഇതിനോട് എങ്ങിനെ പ്രതികരിക്കും എന്ന് വ്യക്തമല്ല. കഴിഞ്ഞ വര്‍ഷം സ്റ്റീവ് കോപ്പലും ഡേവിഡ് ജെയിംസും ഉള്‍പ്പെടെയുള്ള പരിശീലകര്‍ സുപ്പര്‍ കപ്പിന്റെ രൂപകല്‍പ്പനയെ വിമര്‍ശിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു