കായികം

പുതിയ നായകനെ പ്രഖ്യാപിച്ച് ബാഴ്‌സ, ഒപ്പം പിക്വെയും റോബര്‍ട്ടോയും

സമകാലിക മലയാളം ഡെസ്ക്

ഇനിയെസ്റ്റ ഇല്ലാതെ പുതിയ സീസണിന് ഇറങ്ങുകയാണ് ബാഴ്‌സലോണ. പുതിയ സീസണില്‍ ടീമിനെ നയിക്കാന്‍ നായകനേയും ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു ഇപ്പോള്‍. ഇനിയെസ്റ്റയില്‍ നിന്നും മെസിയാണ് നായകന്റെ ആംബാന്‍ഡ് അണിയുന്നത്. 

മെസിക്കൊപ്പം സെര്‍ജിയോ, പിക്വെ, റോബര്‍ട്ടോ എന്നിവരും ബാഴ്‌സയുടെ നേതൃത്വ ടീമിലുണ്ട്. 2015ല്‍ ടീമിന്റെ ഉപനായകന്‍ ആയതിന് ശേഷം പലവട്ടം ബാഴ്‌സയെ മെസി നയിച്ചിട്ടുണ്ട്. തിങ്കളാഴ്ച സ്പാനിഷ് സൂപ്പര്‍ കപ്പില്‍ സെവിയയെ തറപറ്റിച്ച് കിരീടം ചൂടി നായകസ്ഥാനം മെസി ആഘോഷിക്കുമെന്ന കണക്കു കൂട്ടലിലാണ് ആരാധകര്‍. 

ചാമ്പ്യന്‍സ് ലീഗില്‍ റോമയോട് തോറ്റ് ക്വാര്‍ട്ടറില്‍ പുറത്തായതായിരുന്നു കഴിഞ്ഞ സീസണില്‍ ബാഴ്‌സയെ ഏറെ നിരാശപ്പെടുത്തിയത്. എന്നാല്‍ ഒരു മത്സരം മാത്രം തോറ്റായിരുന്നു ലാ ലീഗ കിരീടത്തിലേക്ക് ബാഴ്‌സ എത്തിയത്. കോപ്പ ദെല്‍ റേയിലും ബാഴ്‌സ സ്വന്തമാക്കിയിരുന്നു. ട്രാന്‍സ്ഫര്‍ വിപണി ഉപയോഗപ്പെടുത്തി സീസണില്‍ കൂടുതല്‍ ശക്തരാവാനാണ് ബാഴ്‌സ ലക്ഷ്യം വയ്ക്കുന്നത്. ആര്‍തുറോ വിദാല്‍, മാല്‍ക്കം, മെലോ, ക്ലമന്റെ എന്നിവരെ സ്വന്തമാക്കി പൊസിഷനുകളില്‍ ശക്തമാക്കിയാണ് ബാഴ്‌സ വരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

എഎപിയുടെ പ്രചാരണ ഗാനം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, പിന്നില്‍ ബിജെപിയെന്ന് ആരോപണം

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം