കായികം

സ്പാനിഷ് ടീമില്‍ നിന്നും കറ്റാലന്‍ ജനതയ്ക്കായി ആ ശബ്ദം ഇനി ഉയരില്ല;  ജെറാര്‍ഡ് പിക്വെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു

സമകാലിക മലയാളം ഡെസ്ക്

സ്പാനിഷ് സൂപ്പര്‍ താരം ജെറാര്‍ഡ് പിക്വെ ഒടുവില്‍ സ്പാനിഷ് ജഴ്‌സി അഴിച്ചു വയ്ക്കുകയാണ്. ലോകകപ്പിലേറ്റ തോല്‍വിയെ തുടര്‍ന്നാണ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും രാജി വയ്ക്കുന്നതിന് പിക്വെ തീരുമാനിച്ചത്. ക്ലബ്ബ് ഫുട്‌ബോളില്‍ ബാഴ്‌സലോണയ്ക്ക് വേണ്ടി കളിക്കുമെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്. 

സ്‌പെയിന്‍ ലോകകപ്പ് നേട്ടത്തില്‍ പിക്വെയുടെ പങ്ക് ഒട്ടും ചെറുതായിരുന്നില്ല. 102 മത്സരങ്ങളിലാണ് സ്പാനിഷ് കുപ്പായമണിഞ്ഞ് പിക്വെ കളത്തിലിറങ്ങിയത്. അതേ കുപ്പായത്തില്‍ തന്നെ പിക്വെ നേടിയ വിമര്‍ശനങ്ങള്‍ക്കും കയ്യും കണക്കുമില്ല. സ്‌പെയിനില്‍ നിന്നും സ്വാതന്ത്ര്യം വേണമെന്ന ആവശ്യവുമായി കറ്റാലന്‍ ജനത തെരുവിലിറങ്ങിയപ്പോള്‍ പിക്വെ അവരുടെ കളിക്കളത്തിലെ പ്രതിനിധിയായി. ഒന്നല്ല, അവസരം കിട്ടിയപ്പോഴെല്ലാം പിക്വെ കറ്റാലന്റെ ശബ്ദമായി മാറിയിരുന്നു.

'സുവര്‍ണ കാലഘട്ടത്തിലൂടെയായിരുന്നു താന്‍ പോയത്. അത് ഏകദേശം അവസാനത്തിലേക്ക് എത്തിയിരിക്കുന്നു. ഒരു ലോകകപ്പും യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പും നേടി. ഏറ്റവും മനോഹരമായിരിക്കുമ്പോള്‍ ചിലത് അവസാനിപ്പിക്കേണ്ടതുണ്ടെന്നും കോച്ചുമായി ഇക്കാര്യം സംസാരിച്ചിട്ടു'ണ്ടെന്നുമായിരുന്നു പിക്വെ മാധ്യമപ്രവര്‍ത്തകരോടും ആരാധകരോടുമായി പറഞ്ഞത്. ലോകകപ്പ് മത്സരത്തിലേറ്റ നിരാശജനകമായ തോല്‍വിക്ക് പിന്നാലെ ആന്ദ്രേ ഇനിയേസ്റ്റയും അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്