കായികം

പ്രളയ ദുരിതം; എതിരാളികളാകുന്നത് കളത്തില്‍ മാത്രം; സഹായിക്കാന്‍ ഒപ്പമുണ്ടെന്ന് വെസ്റ്റ് ബ്ലോക്ക് ബ്ലൂസും, സൂപ്പര്‍ മച്ചാന്‍സും

സമകാലിക മലയാളം ഡെസ്ക്

ളത്തിലെ ക്രിയാത്മക സമീപനങ്ങള്‍ ജീവിതത്തിന്റെ വഴികളിലും കണ്ടെത്താന്‍ സാധിക്കുന്നതാണ് ഫുട്‌ബോളും മനുഷ്യനും തമ്മിലുള്ള ഹൃദയ ബന്ധത്തിന്റെ ആഴം. കളത്തിലെ ശത്രുത കേവലം ആ മത്സരം നടക്കുന്ന വേളയില്‍ മാത്രമാണ്. മത്സരം അവസാനിക്കുന്നതോടെ ചിരവൈരികളായവരുടെ തോളില്‍ കൈയിടാന്‍ താരങ്ങള്‍ മടിക്കാറില്ല. 

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കാനിറങ്ങുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ജയിക്കണമെന്നായിരിക്കും ഓരോ മലയാളിയും ചിന്തിക്കുക. അപ്പോള്‍ എതിരാളികളായി നില്‍ക്കുന്നവര്‍ നമുക്കും ശത്രുക്കളാണ്. എന്നാല്‍ കളത്തിന് പുറത്ത് ഒരു പ്രശ്‌നം വന്നാല്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്ന സന്ദേശം കൈമാറുകയാണ് ബംഗളൂരു എഫ്.സി, ചെന്നൈയിന്‍ എഫ്.സി ടീമുകളുടെ ആരാധകര്‍. മഹാ പ്രളയത്തില്‍ പെട്ട് കേരളത്തിലെ ജനങ്ങള്‍ ദുരിതമനുഭവിക്കുന്നത് കണ്ടുനില്‍ക്കാന്‍ ഇരു ടീമുകളുടേയും ആരാധകര്‍ക്ക് സാധിച്ചില്ല. മഴക്കെടുതി മൂലം കഷ്ടതകളനുഭവിക്കുന്ന കേരളത്തിന് സഹായഹസ്തം നീട്ടാന്‍ അതുകൊണ്ടു തന്നെ അവര്‍ക്ക് ഏറെ ആലോചനയൊന്നും ആവശ്യമായില്ല. 

മഴക്കെടുതി മൂലം ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് അവശ്യ വസ്തുക്കള്‍ ശേഖരിക്കാനുള്ള ക്യാമ്പെയ്ന്‍ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. ബംഗളൂരു എഫ്.സിയുടെ ആരാധകക്കൂട്ടായ്മയായ വെസ്റ്റ് ബ്ലോക്ക് ബ്ലൂസും ഇതിന്റെ ഭാഗമായിരിക്കുകയാണ്. ആരാധകരില്‍ നിന്ന് കഴിയാവുന്നത്ര സാധനങ്ങള്‍ ശേഖരിച്ച് കേരളത്തിലെത്തിക്കാനാണ് ബംഗളൂരു ആരാധകര്‍ ഒരുങ്ങുന്നത്. ബംഗളൂരുവില്‍ ഉള്ളവരോട് കണ്ഡീരവ സ്‌റ്റേഡിയത്തില്‍ സാധനങ്ങള്‍ എത്തിക്കാനും അല്ലാതെയുള്ളവര്‍ക്ക് ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും ബംഗളൂരുവിന്റെ ആരാധകപ്പട നല്‍കിയിട്ടുണ്ട്. നമ്മുടെ അയല്‍ക്കാരെ സഹായിക്കാന്‍ എല്ലാവരും കൈകോര്‍ക്കണമെന്നാണ് വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് ആവശ്യപ്പെടുന്നത്.

ചെന്നൈയിന്‍ എഫ്.സിയുടെ ആരാധകപ്പടയായ സൂപ്പര്‍ മച്ചാന്‍സ് ഒരു ഘട്ടം സാധനങ്ങള്‍ കേരളത്തിലെത്തിച്ചു കഴിഞ്ഞു. വയനാട്ടിലാണ് സൂപ്പര്‍ മച്ചാന്‍സ് അവശ്യ സാധനങ്ങള്‍ വിതരണം ചെയ്തത്. അടുത്ത ഘട്ടമെന്ന നിലയില്‍ കൂടുതല്‍ സാധനങ്ങള്‍ ചെന്നൈയിലെ അഡ്രസില്‍ എത്തിക്കാനും സൂപ്പര്‍ മച്ചാന്‍സ് അവരുടെ ആരാധകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇരു ടീമുകളുടേയും ആരാധകരുടെ അകമഴിഞ്ഞ പിന്തുണ സോഷ്യല്‍ മീഡിയയും ഏറ്റെടുത്തു കഴിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി