കായികം

3-2ന് ഇന്ത്യ പരമ്പര ജയിക്കും, സെവാഗിന് സംശയമേതുമില്ല 

സമകാലിക മലയാളം ഡെസ്ക്

1-2ന് പരമ്പരയില്‍ പിന്നില്‍ നില്‍ക്കുകയാണ് എങ്കിലും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര കോഹ് ലിയും സംഘവും സ്വന്തമാക്കും എന്നാണ് വീരേന്ദര്‍ സെവാഗിന്റെ പ്രവചനം. 3-2ന് ഇന്ത്യ ഇംഗ്ലണ്ടില്‍ പരമ്പര ജയിക്കും. കോഹ് ലിക്ക് കീഴിലെ ഇന്ത്യ അതിന് പ്രാപ്തമാണെന്ന് സെവാഗ് പറയുന്നു. 

ഇപ്പോഴത്തെ സാഹചര്യത്തില്‍ തിരിച്ചു വന്ന് പരമ്പര സ്വന്തമാക്കുക എന്നത് ഇന്ത്യയെ സംബന്ധിച്ച് ബുദ്ധിമുട്ട് നിറഞ്ഞതാണ്. എന്നാല്‍ അത് അസാധ്യമായ ഒന്നല്ല. കളിക്കാര്‍ക്ക് മാത്രമല്ല, രാജ്യത്തിന് ഒന്നാകെ കോഹ് ലിയില്‍ വിശ്വാസമുണ്ട്. ഇന്ത്യന്‍ നായകനെ അമിതമായി ആശ്രയിക്കുകയാണ് നമ്മളിപ്പോള്‍. ഇനിയുള്ള ടെസ്റ്റുകളിലും സ്‌കോര്‍ കണ്ടെത്താനും ടീമിനെ ജയത്തിലേക്ക് എത്തിക്കാനും കോഹ് ലിക്ക് സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സെവാഗ് പറയുന്നു. 

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്നത് കോഹ് ലി മാത്രമാണ്. മൂന്ന് ടെസ്റ്റുകളില്‍ നിന്നും 440 റണ്‍സാണ് കോഹ് ലി ഇതുവരെ നേടിയത്. പരമ്പരയിലെ ടോപ് സ്‌കോററും കോഹ് ലിയാണ്. രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന്റെ ബെയര്‍സ്റ്റൗ നേടിയതാവട്ടെ 206 റണ്‍സ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

കൊല്ലത്ത് രാത്രിയും മഴ തുടരും; ഒൻപതു ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യത

തനിക്കും കുടുംബത്തിനും നേരെ സൈബർ ആക്രമണം, കോൺസിൽ യോ​ഗത്തിൽ വിതുമ്പി മേയർ; ഡ്രൈവര്‍ക്കെതിരെ പ്രമേയം

ഇടവിട്ട മഴയും അമിതമായ ചൂടും പകര്‍ച്ചവ്യാധികള്‍ക്ക് സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി