കായികം

ഏഷ്യന്‍ ഗെയിംസ്‌; സൈനയ്ക്ക് വെങ്കലം, സിന്ധുവില്‍ പ്രതീക്ഷ വെച്ച് ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്

ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ വനിതാ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ സൈന നെഹ് വാളിന് വെങ്കലം. സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങ്ങിനോട് സൈന അടിയറവ് പറയുകയായിരുന്നു. സ്‌കോര്‍ 17-21, 14-21.

വെങ്കല നേട്ടത്തോടെ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി സൈന. രണ്ടാം സെറ്റില്‍ സൈനയെ തോല്‍പ്പിക്കാന്‍ 17 മിനിറ്റ് മാത്രമാണ് തായ് സൂവിന് വേണ്ടിവന്നത്. സെമിയില്‍ പോരിനിറങ്ങുന്ന പി.വി.സിന്ധുവിലാണ് ഇനി ഇന്ത്യയുടെ പ്രതീക്ഷ. ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയും സ്വര്‍ണം ലക്ഷ്യം വയ്ക്കുന്നുണ്ട്. 

സൈനയുടെ വെങ്കല നേട്ടത്തോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 37ലേക്കെത്തി. ഇതില്‍ 20 വെങ്കലമാണ്. ഏഴ് സ്വര്‍ണവും 10 വെള്ളിയുമായി പോയിന്റ് ടേബിളില്‍ ഒന്‍പതാം സ്ഥാനത്താണ് ഇന്ത്യ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്