കായികം

അഫ്രീദിയെ ബൂം ബൂം അഫ്രീദിയെന്ന് ആദ്യമായി വിളിച്ചത് ഇന്ത്യക്കാരന്‍, ആരെന്ന് അറിയുമോ?

സമകാലിക മലയാളം ഡെസ്ക്

ക്രിക്കറ്റ് ലോകം കണ്ടതില്‍ വെച്ച് ഏറ്റവും ആക്രമണകാരിയായ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് ഷാഹിദ് അഫ്രീദി. 37 ബോളില്‍ സെഞ്ചുറി അടിച്ചായിരുന്നു ബൂം ബൂം അഫ്രീദിയായി പാക് താരം വരവറിയിച്ചത്. പിന്നീടങ്ങോട്ട്, കരിയര്‍ അവസാനിപ്പിച്ചതിന് ശേഷം അഫ്രീദി ബൂം ബൂം അഫ്രീദിയായി ആരാധകരുടെ മനസില്‍ തുടരുന്നു. 

തന്നെ ആദ്യമായി ഈ പേര് വിളിച്ചത് ആരെന്ന് വെളിപ്പെടുത്തുകയാണ് അഫ്രീദി ഇപ്പോള്‍. ഇന്ത്യന്‍ മുന്‍ താരം രവി ശാസ്ത്രിയാണ് ഈ പേര് തനിക്ക് നല്‍കിയതെന്നാണ് അഫ്രീദി പറയുന്നത്. ട്വിറ്ററില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കുമ്പോഴായിരുന്നു അഫ്രീദി ആ രഹസ്യവും വെളിപ്പെടുത്തിയത്. 

2017 ഫെബ്രുവരിയിലായിരുന്നു അഫ്രീദി രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും തന്റെ വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. 398 ഏകദിനങ്ങളും, 99 ട്വിന്റി20കളും, 27 ടെസ്റ്റുകളും അഫ്രീദി പാക്കിസ്ഥാന് വേണ്ടി കളിച്ചു. ആറ് സെഞ്ചുറികളോടെ 8064 റണ്‍സാണ് ഏകദിനത്തില്‍ അഫ്രീദി തന്റെ അക്കൗണ്ട് ബുക്കില്‍ കുറിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ